Authored by: നിമിഷ|Samayam Malayalam•7 Jun 2025, 10:21 am
മകന്റെ സിനിമാജീവിതം സുഖകരമാക്കാനുള്ള യാത്രയിലായിരുന്നു പിതാവ്. അതിനിടയിലായിരുന്നു അപ്രതീക്ഷിത വിയോഗം. 11 വര്‍ഷം മുന്‍പായിരുന്നു ഷൈനും കുടുംബവും മുണ്ടൂരില്‍ താമസിക്കാനെത്തിയത്. ആരെന്ത് സഹായം ചോദിച്ചാലും ചെയ്ത് കൊടുക്കുന്ന ആളായിരുന്നു അദ്ദേഹം. നാട്ടുകാര്‍ക്കും ഷൈനിന്റെ പിതാവിനെക്കുറിച്ച് നല്ലത് മാത്രമേ പറയാനുള്ളൂ. ഈ വിയോഗം താങ്ങാനാവുന്നതല്ലെന്നായിരുന്നു എല്ലാവരും പറഞ്ഞത്.
ചില സമയത്ത് ജീവിതം ഇങ്ങനെയാണ്! ഒരുനിമിഷം കൊണ്ട് എല്ലാം മാറിമറിയും! (ഫോട്ടോസ്- Samayam Malayalam) മകന്റെ മാനേജറായും ഞാന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രൊഡക്ഷനിലെ കാര്യങ്ങളും ശ്രദ്ധിക്കാറുണ്ടെന്നും ഡാഡി പറഞ്ഞിരുന്നു. സിനിമ മേഖലയിലുള്ളവര്‍ക്കെല്ലാം സുപരിചിതനാണ് ഷൈനിന്റെ ഡാഡി. ഡാഡി പോയെന്ന് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ലെന്നായിരുന്നു ആരതി ഗായത്രി പ്രതികരിച്ചത്.
Also Read: 33 വര്‍ഷമായി അടുത്തറിയാവുന്നവരാണ്! ഇനിയൊന്നും ആഗ്രഹിക്കാനില്ല! അത്രയും മികച്ച ജീവിതമാണ്! ഭാര്യയെക്കുറിച്ച് മാധവന്‍ കുറിച്ചത്?ഡാഡി അങ്ങനെ സ്വാതന്ത്ര്യത്തോടെ വിളിച്ചിരുന്ന ഒരേ ഒരാൾ. ഷൈൻ ചേട്ടനോട് അടുപ്പമുള്ളവർക്കെല്ലാം അദ്ദേഹം ഡാഡി ആണ്. തേരി മേരി എന്ന എന്റെ സിനിമ സംഭവിക്കാൻ എന്നെ അദ്ദേഹം ഒരുപാട് സഹായിച്ചിട്ടുണ്ട്. ചെയ്യാൻ പോകുന്ന പുതിയ സിനിമയ്ക്കുള്ള എല്ലാ പിന്തുണയും ഞങ്ങൾക്ക് നൽകിയിരുന്നു. ഇന്നലെ വരെ കൂടെ ഉണ്ടായിരുന്ന ഒരാൾ ഇന്ന് ഇല്ലാതായി എന്ന് വിശ്വസിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. കുടുംബത്തിൽ ഒരാൾ നഷ്ടപ്പെട്ട വേദന എന്നായിരുന്നു കുറിപ്പ്.
കുടുംബത്തിന്റെ വേദനയില്‍ പങ്കുചേരുന്നു. ദയ എത്രത്തോളം പ്രധാനപ്പെട്ട കാര്യമാണെന്ന് മനസിലാക്കി തരുന്ന സന്ദര്‍ഭമാണ്. ദു:ഖം യാഥാര്‍ത്ഥ്യമാണ്. ദയയുള്ളവരായിരിക്കുക എന്നായിരുന്നു മീര ജാസ്മിന്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായി കുറിച്ചത്. കുടുംബസമേതമുള്ള ഷൈനിന്റെ ഫോട്ടോയും സ്‌റ്റോറിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
ചില സമയത്ത് ജീവിതം ഇങ്ങനെയാണ്! ഒരുനിമിഷം കൊണ്ട് എല്ലാം മാറിമറിയും! തീരാവേദനയില്‍ ഒപ്പം ചേരുന്നു! സങ്കടം പങ്കിട്ട് അഹാനയും മീരയും
എന്താണ് പറയേണ്ടതെന്നറിയില്ല, വാക്കുകള്‍ കിട്ടാത്തൊരവസ്ഥ. ഹൃദയം തകര്‍ക്കുന്ന വാര്‍ത്തയായിരുന്നു. ചില സമയത്ത് ജീവിതം ഇങ്ങനെയാണ്. ഒരൊറ്റ നിമിഷം മതി കാര്യങ്ങള്‍ മാറിമറിയാന്‍. ഈ തീരാവേദനയില്‍ നിന്നും കരകയറാനുള്ള കരുത്ത് ദൈവം തരട്ടെ. ഡാഡിയുടെ ആത്മാവിന് നിത്യശാന്തി എന്നായിരുന്നു അഹാന കുറിച്ചത്. ഷൈനും കുടുംബവും ഒന്നിച്ചുള്ള ഫോട്ടോയും അഹാന പങ്കുവെച്ചിരുന്നു.
ഞാന്‍ ഇടയ്‌ക്കൊന്ന് ഉറങ്ങിപ്പോയി, അപ്പോഴേക്ക് ഡാഡി പോയെന്നായിരുന്നു ഷൈന്‍ പ്രതികരിച്ചത്. തൃശൂരില്‍ നിന്നും പുറപ്പെട്ടത് മുതല്‍ ഡാഡി ഇങ്ങനെ തമാശകളൊക്കെ പറയുന്നുണ്ടായിരുന്നു. പാലക്കാട് നിന്ന് ഞങ്ങളൊന്നിച്ച് ഭക്ഷണമൊക്കെ കഴിച്ചിരുന്നു. ഇതൊരു വല്ലാത്ത കാഴ്ച തന്നെയാണെന്നും പറഞ്ഞ് ഇമോഷണലായിരുന്നു അദ്ദേഹം. സുരേഷ് ഗോപിയടക്കം നിരവധി പേരാണ് ഷൈനിനെ ആശുപത്രിയില് കാണാനെത്തിയത്.

രചയിതാവിനെക്കുറിച്ച്നിമിഷനിമിഷ, സമയം മലയാളത്തിലെ എന്റർടൈൻമെന്റ് വിഭാഗത്തിൽ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സിനിമ-ടെലിവിഷൻ മേഖലകളിലെ വിശേഷങ്ങളും വാർത്തകളും അഭിമുഖങ്ങളും ചെയ്തുവരുന്നു. കാര്യവട്ടം ക്യാംപസിൽ നിന്നും എംസിജെ പൂർത്തിയാക്കിയ ശേഷം പബ്ലിക്ക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ്, ഫിൽമിബീറ്റ് മലയാളം എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്നു.... കൂടുതൽ വായിക്കുക





English (US) ·