Published: January 15, 2026 04:47 PM IST
1 minute Read
നവി മുംബൈ∙ വനിതാ പ്രിമിയർ ലീഗിൽ (ഡബ്ല്യുപിഎൽ) ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ യുപി വോറിയേഴ്സ് താരം ഹർലീൻ ഡിയോളിനെ നിർബന്ധിത റിട്ടയേഡ് ഔട്ടാക്കിയത് ന്യായീകരിച്ച് യുപി മെന്റർ ലിസ സ്റ്റാലേക്കർ. അവസാന ഓവറുകളിൽ പരമാവധി റൺസ് നേടുന്നതിനായിരുന്നു നീക്കമെന്നും നിലയുറപ്പിച്ചു കഴിഞ്ഞ ഒരു ബാറ്ററെ തിരിച്ചുവിളിക്കുന്നതിലെ അപകടം തിരിച്ചറിഞ്ഞുകൊണ്ടു തന്നെയാണ് അതു ചെയ്തതെന്നും ലിസ പറഞ്ഞു. ഇത്തരം തീരുമാനങ്ങൾ ചിലപ്പോൾ വിജയിക്കുമെന്നും ചിലപ്പോൾ പരാജയപ്പെടുമെന്നും ലിസ ചൂണ്ടിക്കാട്ടി. താനും കോച്ച് അഭിഷേക് നായരും ക്യാപ്റ്റൻ മെഗ് ലാനിങ്ങും ചേർന്നു തന്നെയാണ് തീരുമാനമെടുത്തതെന്നും അവർ പറഞ്ഞു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ യുപി ഇന്നിങ്സിന്റെ 18–ാം ഓവർ തുടങ്ങുന്നതിനു മുൻപാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. 36 പന്തില്‍ 47 റൺസുമായി ക്രീസില്‍ നിന്ന ഹര്‍ലീന്‍ ഡിയോളിനോട് പരിശീലകന്‍ അഭിഷേക് നായര്‍ റിട്ടയേഡ് ഔട്ടായി കയറിവരാൻ ആവശ്യപ്പെടുകയായിരുന്നു. ഇത് ആരാധകരെയും ഹര്‍ലീനെയും ഒരുപോലെ അമ്പരപ്പിച്ചു. 17 ഓവറില്‍ 3ന് 141 എന്ന നിലയിലായിരുന്നു ഈ സമയം യുപി വോറിയേഴ്സ്. ഹർലീനൊപ്പം ആറ് പന്തില്‍ ഏഴ് റണ്‍സുമായി ശ്വേത ഷെറാവത്തായിരുന്നു ക്രീസിൽ
Another "retired out" incidental from WPL.
UPW retired retired Harleen who was playing connected 47(37), she was furious astir the decision, and aft that UPW scored lone 13 successful 3 overs and mislaid 4 wickets 🙂 pic.twitter.com/WZQfRohB0w
അവസാന ഓവറുകളില്‍ ഹര്‍ലീന്‍ തകര്‍ത്തടിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് ഡഗ്ഔട്ടില്‍ നിന്ന് കോച്ച് അഭിഷേക് നായര്‍ ഹര്‍ലീനോട് റിട്ടയേഡ് ഔട്ടായി കയറിവരാന്‍ ആവശ്യപ്പെട്ടത്. അര്‍ധസെഞ്ചറിക്ക് മൂന്നു റണ്‍സ് മാത്രം അകലെയായിരുന്നു അപ്പോള്‍ ഹര്‍ലീന്‍. കോച്ച് തിരിച്ചുവിളിച്ചത് ആദ്യം വിശ്വസിക്കാനാവാതിരുന്ന ഹര്‍ലീന്‍ എന്നോടാണോ ആംഗ്യം കാണിക്കുന്നതും കാണാമായിരുന്നു. നിരാശ പരസ്യമാക്കിയാണ് ഹര്‍ലീൻ തിരികെ കയറിപ്പോയത്.
ഹര്‍ലീനെ പകരം അവസാന ഓവറുകളില്‍ തകര്‍ത്തടിക്കാനായി അഭിഷേക് നായര്‍ ക്രീസിലേക്ക് അയച്ച കോളെ ട്രയോണിന് കാര്യമായി ഒന്നും ചെയ്യാനാനുമായില്ല. മൂന്ന് പന്ത് നേരിട്ട ട്രയോണ്‍ ഒരു റണ്‍സ് മാത്രമെടുത്ത് ശ്രീ ചരിണിയുടെ പന്തില്‍ പുറത്തായി. പിന്നാലെ മരിസാനെ കാപ്പും ശ്വേതാ ഷെറാവത്തും ദീപ്തി ശര്‍മയും കൂടി പുറത്തായതോടെ യുപി വാരിയേഴ്സിന്‍റെ സ്കോര്‍ 20 ഓവറില്‍ 154 റണ്‍സില്‍ ഒതുങ്ങി. മറുപടി ബാറ്റിൽ, അവസാന പന്തിൽ മൂന്നു വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം കണ്ടത്. ഹർലീനെ തിരിച്ചുവിളിച്ചില്ലായിരുന്നെങ്കിൽ ഒരുപക്ഷേ മത്സരത്തിന്റെ ഫലം മറ്റൊന്നായാനെ. വനിതാ പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ റിട്ടയേഡ് ഔട്ടാവുന്ന രണ്ടാമത്തെ താരമാണ് ഹര്‍ലീന്‍ ഡിയോള്‍. ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ ഗുജറാത്ത് ജയന്‍റ്സിന്‍റെ ആയുഷി സോണിയാണ് റിട്ടയേഡ് ഔട്ടായ ആദ്യ താരം.
English Summary:








English (US) ·