Published: October 04, 2026 10:37 AM IST
1 minute Read
-
ആദ്യ ഏഷ്യൻ ഗെയിംസ് സ്വർണത്തിന്റെ സന്തോഷത്തിൽ സഞ്ജു സാംസൺ സംസാരിക്കുന്നു
നഗോയ ∙ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലെ ആവേശപ്പോരാട്ടത്തിൽ പാക്കിസ്ഥാനെ 19 റൺസിനു തോൽപിച്ച് ഇന്ത്യ സ്വർണം നിലനിർത്തി. ഇതോടെ മലയാളി ക്രിക്കറ്റർ സഞ്ജു സാംസൺ ആദ്യ ഏഷ്യൻ ഗെയിംസ് മെഡലിൽ മുത്തമിട്ടു. സഞ്ജു ‘മനോരമ’യോടു സംസാരിക്കുന്നു...
What you should work next
Q. മലയാളി കായികതാരങ്ങളെ സംബന്ധിച്ചിടത്തോളം ഏഷ്യൻ ഗെയിംസ് സ്വർണം ഒട്ടേറെ പ്രത്യേകതകളുള്ളതാണ്. എന്തുതോന്നുന്നു?A. വലിയ സന്തോഷം. നമുക്കു 2 മത്സരമേ കളിക്കാൻ പറ്റിയുള്ളൂ. പക്ഷേ, ഇവിടത്തെ സാഹചര്യങ്ങൾ വ്യത്യസ്തമായിരുന്നു. ഫൈനൽ നല്ല ടൈറ്റായിരുന്നു. അവർ നന്നായി കളിച്ചു. സ്വർണം ചുമ്മാ കിട്ടിയതല്ല. കുറച്ചു പാടുപെട്ടു കിട്ടിയതു തന്നെയാണ്. അതിന്റെ സന്തോഷം കൂടിയുണ്ട്.
Q. സഞ്ജുവിനു ബാറ്റിങ്ങിൽ പ്രതീക്ഷിച്ചപോലെ സ്കോർ ചെയ്യാൻ കഴിഞ്ഞില്ലല്ലോ?A. ടീം ടോട്ടൽ നന്നായി വന്നിട്ടുണ്ടല്ലോ. ആദ്യം ബാറ്റ് ചെയ്യുമ്പോൾ കൂടുതൽ സമയമെടുക്കാതെ പരമാവധി സ്കോർ ചെയ്യാനാണു ശ്രമിക്കുന്നത്. അതു ചിലപ്പോൾ ശരിയാകും. ചിലപ്പോൾ ശരിയാകില്ല.
Q . ജപ്പാനിലെ ഈ സ്റ്റേഡിയത്തെക്കുറിച്ചും വിക്കറ്റിനെക്കുറിച്ചുമൊക്കെ വലിയ പരാതിയുണ്ടായിരുന്നല്ലോ. കളിച്ചപ്പോൾ എന്തുതോന്നി?A. നല്ല വിക്കറ്റ് ആയിരുന്നു. 40 ഓവറിൽ 400 റൺസ് വന്നില്ലേ. നമ്മൾ ഇങ്ങനെ വിചാരിച്ചില്ല. കഴിഞ്ഞ കളിക്കു വിക്കറ്റ് ഈ രീതിയിൽ ആയിരുന്നില്ല.
Q. ജപ്പാനിൽ ആദ്യമല്ലേ. എന്തു തോന്നുന്നു?A. കൊള്ളാം. നല്ല സ്ഥലമാണ്. നല്ല ആൾക്കാരാണ്. നല്ല എക്സിപീരിയൻസാണ്. ക്രിക്കറ്റിനു നല്ല സാധ്യതയുള്ള സ്ഥലമാണ്. കുറച്ചുകൂടി സൗകര്യങ്ങളുണ്ടായാൽ ക്രിക്കറ്റ് മെച്ചപ്പെടും.
English Summary:






English (US) ·