Authored by: അശ്വിനി പി|Samayam Malayalam•20 Mar 2026, 11:58 americium IST
സിനിമയില്‍ നിന്ന് മാറി നില്‍ക്കുന്നു എന്നേയുള്ളൂ, കാവ്യ ഇപ്പോഴും പൊതു പരിപാടികളിലും, സുഹൃത്തുക്കളുടെ ഷോകളിലും എല്ലാം സജീവമാണ്. തനിക്കേറ്റവും സന്തോഷവും അഭിമാനവും തോന്നിയ ഷോയെ കുറിച്ചാണ് കാവ്യ മാധവന്‍ പറയുന്നത്
മെൻറലിസ്റ്റ് ആദിയുമായുള്ള ബന്ധത്തെ കുറിച്ച് കാവ്യ മാധവൻആദിയുടെ യാത്ര തുടക്കം മുതല്‍ കാണുന്ന ആളാണെങ്കിലും, ആദ്യമായിട്ടാണ് ഷോ നോരിട്ട് കാണാനുള്ള അവസരം ലഭിച്ചത്. കരിയറിന് തുടക്കത്തിന് മുന്നെയുള്ള ഒരു സ്‌റ്റേജുണ്ടല്ലോ, അത് ഏറ്റവും കൂടുതല്‍ അടുത്ത് കണ്ടിട്ടുള്ള ആളാണ് ഞാന്‍. എന്റെ ഫ്രണ്ട്‌സ് എല്ലാവരും കണ്ടു, എന്റെ റിലേറ്റീവ്‌സ് എല്ലാവരും കണ്ടു.. ഞാന്‍ മാത്രം ആദിയുടെ ഒരു ഷോ കണ്ടിട്ടില്ല. കേരളത്തില്‍ ഇത്രയധികം ഷോകള്‍ നടന്നിട്ടും കാണാത്ത ഞാന്‍, ഇപ്പോള്‍ തമിഴ്‌നാട്ടില്‍ വന്നിട്ടാണ് ഒരു ഷോ കാണുന്നത്.
Also Read: 44 വയസ്സെന്ന് എടുത്ത് പറയുന്നത് എന്തിന്, കാര്യങ്ങളന്വേഷിക്കാതെ പറയരുത്; അനുഷ്‌ക ഷെട്ടിയുടെ വിവാഹ വാര്‍ത്തയോട് പ്രതികരിച്ച് ടീംഷോ കാണുമ്പോള്‍ എല്ലാ തരം ഇമോഷണലിലൂടെയും ഞാന്‍ കടന്ന് പോയി. എവിടെയൊക്കെയോ ഞാന്‍ കരഞ്ഞു, എന്തൊക്കെയോ എനിക്ക് എന്റെ പഴയ കാലങ്ങള്‍ ഓര്‍മവന്നു, എവിടെയൊക്കെയോ നഷ്ടബോധമുണ്ടായി, ചിലയിടത്ത് ഭയങ്കര സന്തോഷം തോന്നി, ഉറക്കെ കരയാന്‍ തോന്നിയ അവസരങ്ങളും ഉണ്ടായി.. ആ ഒരു അനുഭവം ആദിയുടെ ഷോ കാണുമ്പോള്‍ മാത്രം കിട്ടുന്ന ഒന്നാണ്.
മഹാലക്ഷ്മി, മോളെ മുന്‍പ് പലപ്പോഴും ആദി കുഞ്ഞു കുഞ്ഞു കാര്യങ്ങള്‍ ചെയ്ത് ഞെട്ടിച്ചിട്ടുണ്ട്. അതില്‍ തന്നെ അവള്‍ക്ക് ഭയങ്കര കൗതുകമായിരുന്നു. എന്നാലും രണ്ടര മണിക്കൂര്‍ ഷോയ്ക്ക് മകളെയും കൂട്ടി വരുമ്പോള്‍ എനിക്ക് ചെറിയ സംശയമുണ്ടായിരുന്നു, അവളിരുന്ന് കാണുമോ എന്ന്. പക്ഷേ അവള്‍ നന്നായി ആസ്വദിച്ചു, അതും എനിക്ക് സന്തോഷമുള്ള കാര്യമാണ്.
ഇപ്പോള്‍ വേദിയില്‍ ആദിയ്ക്ക് കിട്ടുന്ന ഓരോ കൈയ്യടിയും എനിക്ക് കിട്ടുന്നത് പോലൊരു അനുഭവമാണ് തോന്നുന്നത്. എത്രയോ കാലം മുന്‍പ് ഓരോ കാര്യങ്ങള്‍ ഇങ്ങനെ ചെയ്യാം അങ്ങനെ ചെയ്യാം എന്നൊക്കെ പ്ലാന്‍ ചെയ്തും, സങ്കല്‍പിച്ചും.. അവസാനം ഇവിടെ വരെ എത്തുമ്പോഴുള്ള അഭിമാനം എനിക്കുണ്ട് എന്ന് കാവ്യ മാധവന്‍ പറയുന്നു.






English (US) ·