സൂര്യ , വിജയ് എന്നിവര്‍ക്കൊപ്പം അഭിനയിച്ച അനുഭവങ്ങളെ കുറിച്ചും ഗിന്നസ് പക്രു ഓര്‍മകള്‍ പങ്കുവയ്ക്കുന്നുണ്ട്. കാവലന്‍ എന്ന ചിത്രത്തിലാണ് വിജയ്‌ക്കൊപ്പം അഭിനയിച്ചത്. സെറ്റില്‍ വച്ച് അദ്ദേഹം വളരെ നല്ല സ്വീകരണമാണ് നല്‍കിയത്. പൊതുവെ ശാരീരികമായി വയ്യാത്ത ഒരാളെ കാണുമ്പോള്‍ വന്ന് സംസാരിക്കും. പക്ഷേ വിജയ് സര്‍ എന്നോടെന്നല്ല, സെറ്റില്‍ എല്ലാവരോടും വളരെ സ്‌നേഹത്തോടെ വന്ന് സംസാരിക്കുകയും അടുത്തിടപഴകുകയും ചെയ്യാറുണ്ട്. എന്നോട് പല കാര്യങ്ങളും അദ്ദേഹം ചോദിച്ചിരുന്നു. ഞാന്‍ എങ്ങനെ ഇവിടെ വരെ എത്തി, എന്തൊക്കെയായിരുന്നു എന്റെ സ്ട്രഗിള്‍സ് , എത്രത്തോളം എഫേര്‍ട്ട് എടുത്തിട്ടുണ്ട് എന്നൊക്കെയുള്ള കാര്യങ്ങള്‍ തിരക്കുകയും ഞാന്‍ അതിനെ കുറിച്ചൊക്കെ സംസാരിക്കുകയും ചെയ്തിട്ടുണ്ട്.
ഒരുമിച്ച് കിടക്കുമ്പോഴും, തുണി മാറുമ്പോഴും ഭര്‍ത്താവ് ഫോട്ടോ എടുത്തുവച്ചു; 8 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ചതിനെ കുറിച്ച് മോനിഷ ആദ്യമായി പറയുന്നു
അന്ന് എന്റെ കൈയ്യില്‍ വിജയ് സാറിന്റെ നമ്പറുണ്ടായിരുന്നു. ഇന്ന് ആ നമ്പര്‍ അദ്ദേഹം മാറ്റി. അപ്പോള്‍ മകള്‍ ഫോണില്‍ കളിക്കുമ്പോള്‍ അറിയാതെ ഒരു കോള്‍ പോയി. അല്പ നേരം കഴിഞ്ഞ് അദ്ദേഹം തിരികെ വിളിച്ചു, വിളിച്ചിരുന്നല്ലോ എന്ന് പറഞ്ഞു. അല്ല സര്‍, മോളുടെ കൈ തട്ടി വന്ന കോളാണ് എന്ന് പറഞ്ഞു. അതിന് ശേഷം അദ്ദേഹവുമായി കോണ്ടാക്ട് ഒന്നുമില്ല, നേരിട്ട് കാണണമെന്നൊക്കെയുണ്ട്. പക്ഷേ അദ്ദേഹം ഇപ്പോള്‍ സിഎം അല്ലേ എന്നാണ് പക്രു പറയുന്നത്.
സൂര്യയ്‌ക്കൊപ്പവും വളരെ നല്ല അനുഭവങ്ങളും ഓര്‍മകളുമാണുള്ളത്. ഏഴാം അറിവ് എന്ന ചിത്രത്തിലാണ് സൂര്യയ്‌ക്കൊപ്പം അഭിനയിച്ചത്. അത് കുറച്ചധികം ദിവസങ്ങളുണ്ടായിരുന്നു. സിനിമയിലെ ഒരു ഗാനരംഗത്ത് രക്തദാനം ചെയ്യുന്നുണ്ട്. അത് സൂര്യ സര്‍ അഭിനയിക്കുകയല്ല, ശരിക്കും രക്തം കൊടുത്തു. അതിന് ശേഷം എന്റെ അടുത്ത് വന്ന് സ്വകാര്യമായി പറഞ്ഞു, ശരിക്കും ഇപ്പോള്‍ ഒരു മനസ്സന്തോഷം തോന്നുന്നു എന്ന്. അത്രയും നല്ല മനുഷ്യനാണെന്നാണ് ഗിന്നസ് പക്രു സൂര്യയെ കുറിച്ച് പറയുന്നത്. അത് മാത്രമല്ല സൂര്യയ്ക്ക് മലയാള സിനിമയെ കുറിച്ചും ഇവിടെയുള്ള അഭിനേതാക്കളെ കുറിച്ചുമൊക്കെ കുറേ കൂടി നന്നായി അറിയാം എന്നും, ഒട്ടുമിക്ക എല്ലാവരുടെയും പേരുകളും അറിയാം എന്ന് ഗിന്നസ് പക്രു പറയുന്നു.




English (US) ·