
ബനിത സന്ധു | ഫോട്ടോ: Instagram
ബോഡി ഷെയ്മിങ്ങിന് ഇരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തി നടി ബനിത സന്ധു. കരിയറിന്റെ തുടക്കത്തിലാണിത് നേരിട്ടതെന്ന് അവർ വാർത്താ ഏജൻസിയായ എഎൻഐയോടാണ് പറഞ്ഞത്. ദക്ഷിണേന്ത്യൻ സിനിമയിൽ അഭിനയിക്കാനെത്തിയപ്പോഴാണ് തനിക്ക് കടുത്ത പരിഹാസം നേരിടേണ്ടിവന്നെന്നും അവർ വ്യക്തമാക്കി. 2018-ൽ ഒക്ടോബർ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ താരമാണ് ബനിത സന്ധു.
ഒരു ദക്ഷിണേന്ത്യൻ സിനിമ ചെയ്തശേഷം ചിലർ വൃത്തികെട്ടവൾ എന്നാണ് തന്നെ വിശേഷിപ്പിച്ചതെന്ന് ബനിത സന്ധു തുറന്നുപറഞ്ഞു. "ബോഡി ഷെയിമിംഗ് നേരിട്ടത് ഞാൻ ഓർക്കുന്നു. ഞാൻ ചുള്ളിക്കമ്പുപോലെ മെലിഞ്ഞിരുന്നതിനാൽ ആളുകൾ എന്നെ വൃത്തികെട്ടവൾ എന്നാണ് വിളിച്ചത്. ഇത്രയും മെലിഞ്ഞിരിക്കുമ്പോൾ സിനിമയിലെ സഹഅഭിനേതാവിന് എന്നോട് എങ്ങനെ ആകർഷണം തോന്നും എന്നും അവർ ചോദിച്ചു," ബനിത പറഞ്ഞു.
ഇത് വിചിത്രമായി തോന്നിയെന്നും വ്യത്യസ്ത സംസ്കാരമുള്ള ചുറ്റുപാടിൽ വളർന്നതുകൊണ്ട് തനിക്കെതിരെ ഉയർന്ന ട്രോളുകൾ അസാധാരണമായി അനുഭവപ്പെട്ടെന്നും അവർ വ്യക്തമാക്കി. വെയിൽസിലെ കാർലിയോണിലാണ് ബനിത ജനിച്ചതും വളർന്നതും. അതുകൊണ്ട് ഈ പരിഹാസങ്ങൾ തന്നെ അത്രയേറെ വേദനിപ്പിക്കുകയും അവ വിമർശനമായി തനിക്ക് അനുഭവപ്പെടുകയോ ചെയ്തില്ലെന്നും നടി വിശദീകരിച്ചു.
"ഈ പ്രദേശത്തെ സൗന്ദര്യ സങ്കൽപ്പം ഞാൻ കാണുന്നതിൽ നിന്ന് വ്യത്യസ്തമാണെന്ന് കരുതി. അങ്ങനെയേ ഞാൻ അതെടുത്തിട്ടുള്ളൂ. ഞാൻ ഇപ്പോൾ ഒരുപാട് തടിവെക്കണം എന്നൊന്നും കരുതിയിട്ടില്ല. ഞാൻ സ്വാഭാവികമായിട്ടും വളരെ മെലിഞ്ഞ പ്രകൃതക്കാരിയാണ്. ഞാൻ ഒരുമിച്ച് ജോലി ചെയ്ത ഏത് നിർമ്മാതാവിനോടും നിങ്ങൾക്ക് ചോദിക്കാം; സെറ്റിൽ ഏറ്റവും കൂടുതൽ ഭക്ഷണം കഴിക്കുന്നത് ഞാനാണ്. ആളുകൾ പറയുന്ന നെഗറ്റീവ് കമന്റുകളെ കാര്യമായി എടുക്കരുത്." അവർ കൂട്ടിച്ചേർത്തു.
വരുൺ ധവാൻ നായകനായ ഒക്ടോബറിലൂടെ അരങ്ങേറിയ ശേഷം അമേരിക്കൻ സയൻസ് ഫിക്ഷൻ പരമ്പരയായ 'പാണ്ടോറ'യിലും തമിഴ് ചിത്രമായ 'ആദിത്യ വർമ്മ'യിലും ബനിത പ്രധാനവേഷത്തിലെത്തി. ദിൽജിത് ദോസഞ്ജിനൊപ്പം 'ഡിറ്റക്ടീവ് ഷെർദിൽ' എന്ന ചിത്രത്തിന്റെ റിലീസിനായി താരം തയ്യാറെടുക്കുകയാണ്. രവി ഛബ്രിയ സംവിധാനം ചെയ്ത് എഡിറ്റ് ചെയ്ത ഈ ചിത്രത്തിൽ ഡയാന പെന്റി, ബോമൻ ഇറാനി, രത്‌ന പഥക് ഷാ, ചങ്കി പാണ്ഡെ, സുമിത് വ്യാസ്, കാശ്മീര ഇറാനി എന്നിവരാണ് മറ്റുപ്രധാന വേഷങ്ങളില്‍. ചിത്രം ജൂൺ 20-ന് റിലീസ് ചെയ്യും.
Content Highlights: Actress Banita Sandhu opens up astir facing assemblage shaming and online trolls aft a South Indian film
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·