'ചെന്നൈ എക്സ്പ്രസിലെ മീനമ്മയ്ക്ക് ഒത്ത എതിരാളി'; ജാൻവിയുടെ മലയാളത്തിനും പരം സുന്ദരിക്കും ട്രോൾമഴ 

5 months ago 6

Janhvi Kapoor

പരം സുന്ദരി എന്ന ചിത്രത്തിൽ ജാൻവി കപൂർ | സ്ക്രീൻ​ഗ്രാബ്

ജാൻവി കപൂർ, സിദ്ധാർത്ഥ് മൽഹോത്ര എന്നിവർ മുഖ്യവേഷങ്ങളിലെത്തുന്ന ചിത്രമാണ് പരം സുന്ദരി. ഉത്തരേന്ത്യക്കാരനായ യുവാവും മലയാളിയായ യുവതിയും തമ്മിലുള്ള പ്രണയവും ഇതിനിടയിൽ വരുന്ന സംഘർഷങ്ങളുമെല്ലാമാണ് ചിത്രം പറയുന്നതെന്നാണ് കഴിഞ്ഞദിവസം പുറത്തിറങ്ങിയ ടീസർ നൽകിയ സൂചന. ടീസറിലെ മോഹൻലാൽ റെഫറൻസ് ആരാധകർ ഏറ്റെടുത്തിരുന്നു. എന്നാൽ മറിച്ചുള്ള ചില സംഭവവികാസങ്ങളും ഇതിനൊപ്പം അരങ്ങേറുന്നുണ്ട്.

രസകരമായ ടീസർ ആണെങ്കിലും മലയാളി പെൺകുട്ടിയായുള്ള ജാൻവിയുടെ പ്രകടനം അത്രപോരാ എന്നാണ് വിമർശകർ പറയുന്നത്. അതിന് കാരണമായി അവർ ചൂണ്ടിക്കാട്ടുന്നതാകട്ടെ ജാൻവിയുടെ മലയാളം സംഭാഷണങ്ങളും. 'ട്രെയ്‌ലറിൽ ജാൻവി സ്വന്തം പേര് പറയുന്ന ഡയലോഗുകൾ വ്യക്തമല്ല', 'മറ്റുഭാഷകളെ ബോളിവുഡ് സിനിമകളിൽ അവതരിപ്പിക്കുന്ന സ്ഥിരം ശൈലി', 'ഒരു മലയാളിയായി നടിയെ സങ്കൽപ്പിക്കാൻ കഴിയുന്നില്ല' എന്നെല്ലാമാണ് കമന്റുകൾ.

ചെന്നൈ എക്സ്പ്രസിലെ മീനമ്മയ്ക്കും കേരള സ്റ്റോറിയിലെ ശാലിനി ഉണ്ണികൃഷ്ണനും ഒത്ത എതിരാളിയാകും ഈ സിനിമയിലെ ജാൻവിയുടെ സുന്ദരി എന്നാണ് മറ്റൊരു വിഭാഗം അഭിപ്രായപ്പെടുന്നത്.

മാഡോക് ഫിലിംസിന്റെ ബാനറിൽ ദിനേഷ് വിജനാണ് പരം സുന്ദരിയുടെ നിർമാണം. തുഷാർ ജലോട്ടയാണ് സംവിധാനം. രഞ്ജി പണിക്കർ, സിദ്ധാർത്ഥ ശങ്കർ, മൻജോത് സിം​ഗ്, സഞ്ജയ് കപൂർ, ഇനായത്ത് വർമ എന്നിവരാണ് പ്രധാനതാരങ്ങൾ. അർഷ് വോറ, തുഷാർ ജലോട്ട എന്നിവർ ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. അമിതാഭ് ഭട്ടാചാര്യയുടെ വരികൾക്ക് സച്ചിൻ ജി​ഗർ ഈണമിട്ടിരിക്കുന്നു. സന്താന കൃഷ്ണൻ രവിചന്ദ്രനാണ് ഛായാ​ഗ്രഹണം.

Content Highlights: "Param Sundari" Teaser Sparks Debate: Janhvi Kapoor's Malayalam Accent Under Scrutiny

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article