ചെന്നൈ ഫീൽഡർമാർ ക്യാച്ച് കൈവിട്ട് സഹായിച്ചു, എതിർ ടീം ബാറ്റർമാർ കളി തിരിച്ചു: ഋതുരാജ്

9 months ago 7

മനോരമ ലേഖകൻ

Published: April 10 , 2025 01:44 PM IST

1 minute Read

 @IPL / X
സെഞ്ചറി പിന്നിട്ട ഋതുരാജ് ഗെയ്‌ക്‌വാദിന്റെ ആഹ്ലാദം. Photo: @IPL / X

ചെന്നൈ∙ സീസണിലെ തുടർച്ചയായ നാലാം 
തോൽവിക്കു പിന്നാലെ ടീമിന്റെ ഫീൽഡിങ്ങിനെ വിമർശിച്ച് ചെന്നൈ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദ്. 4 മത്സരങ്ങളിലും ചെന്നൈ ടീമും എതിരാളികളും തമ്മിലുള്ള പ്രധാന വ്യത്യാസം ഫീൽഡിങ്ങിലെ പിഴവുകളായിരുന്നു.

ചെന്നൈ ഫീൽഡർമാർ ക്യാച്ച് കൈവിട്ട് ‘സഹായിച്ച’ ബാറ്റർമാർ പിന്നീട് മികച്ച സ്കോറുമായി കളി തിരിച്ചു– മുൻ തോൽവികളിൽ ടീമിനെതിരെ തിരിയാത്ത ഋതുരാജ് ഇത്തവണ വിമർശനം കടുപ്പിച്ചു. ചൊവ്വാഴ്ചത്തെ മത്സരത്തിൽ പ‍ഞ്ചാബിന്റെ വിജയ ശിൽപിയായ പ്രിയാംശ് ആര്യയുടെ ക്യാച്ച് 2 തവണയാണ് ചെന്നൈ  കൈവിട്ടത്. 5 മത്സരങ്ങളിലായി 11 ക്യാച്ചുകളാണ് ചെന്നൈ ആകെ നഷ്ടപ്പെടുത്തിയത്.

English Summary:

Chennai's Fielding Errors Cost Them Another IPL Loss: Ruturaj Speaks Out

Read Entire Article