Published: December 17, 2025 09:18 AM IST
1 minute Read
അബുദാബി∙ ഇന്ത്യൻ പ്രീമിയര്‍ ലീഗിലേക്കുള്ള തിരിച്ചുവരവിൽ വൈകാരികമായി പ്രതികരിച്ച് ഇന്ത്യൻ യുവതാരം സര്‍ഫറാസ് ഖാൻ. താരലേലത്തിൽ 75 ലക്ഷം രൂപയ്ക്കാണ് സര്‍ഫറാസ് ഖാനെ ചെന്നൈ സൂപ്പർ കിങ്സ് വാങ്ങിയത്. കഴിഞ്ഞ വര്‍ഷത്തെ ഐപിഎൽ മെഗാലേലത്തിൽ താരത്തെ ആരും വാങ്ങിയിരുന്നില്ല. ശരീര ഭാരം ഉൾപ്പടെ കുറച്ച് ആഭ്യന്തര ക്രിക്കറ്റിൽ തിളങ്ങുന്നതിനിടെയാണ് സർഫറാസിന്റെ ഐപിഎലിലേക്കുള്ള റീ എൻട്രി. 2023ല്‍ ഡൽഹി ക്യാപിറ്റൽസിനു വേണ്ടിയാണ് സർഫറാസ് ഐപിഎലില്‍ ഒടുവിൽ കളിച്ചത്.
ഐപിഎലിൽ ഒരു അവസരം കൂടി നൽകിയതിന് ചെന്നൈ സൂപ്പര്‍ കിങ്സിനു താരം നന്ദി അറിയിച്ചു. ചെന്നൈ സൂപ്പർ കിങ്സ് തനിക്കൊരു പുതിയ ജീവിതമാണു നൽകിയതെന്നും സർഫറാസ് ഇൻസ്റ്റഗ്രാമിൽ പ്രതികരിച്ചു. ആദ്യ റൗണ്ടിൽ ആരും വാങ്ങാതിരുന്ന ഇന്ത്യൻ താരത്തെ ‘ആക്സലറേറ്റഡ് ’ റൗണ്ടിലാണ് ചെന്നൈ സ്വന്തമാക്കിയത്. അടിസ്ഥാന വില മാത്രമാണു ലഭിച്ചതെങ്കിലും ചെന്നൈ സൂപ്പർ കിങ്സിലൂടെ വീണ്ടും ട്വന്റി20 ലോകത്ത് സജീവമാകാമെന്ന പ്രതീക്ഷയിലാണു താരം.
2015 ൽ, 17–ാം വയസ്സിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനു വേണ്ടിയാണ് സർഫറാസ് ഐപിഎലിൽ അരങ്ങേറ്റ മത്സരം കളിക്കുന്നത്. ഐപിഎലിൽ അരങ്ങേറുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും സർഫറാസ് അന്നു സ്വന്തമാക്കിയിരുന്നു. പിന്നീട് പഞ്ചാബ് കിങ്സിലേക്കും ഡൽഹി ക്യാപിറ്റൽസിലേക്കും മാറിയ താരം, ഐപിഎലിൽ 50 മത്സരങ്ങളിൽനിന്ന് 585 റൺസ് അടിച്ചെടുത്തിട്ടുണ്ട്.
English Summary:








English (US) ·