Published: April 13 , 2025 07:21 AM IST
1 minute Read
ചെന്നൈ ∙ കൊൽക്കത്തയ്ക്കെതിരെ മത്സരത്തിൽ കനത്ത തോൽവി വഴങ്ങിയെങ്കിലും ചെന്നൈയുടെ ടോപ് ഓർഡർ ബാറ്റിങ് ശൈലിയെ പിന്തുണച്ച് ക്യാപ്റ്റൻ എം.എസ്.ധോണി. പവർഹിറ്റർമാരുള്ള ബാറ്റിങ് ഓർഡറല്ല ചെന്നൈയുടേത്. പിച്ചിന്റെ സാഹചര്യമനുസരിച്ച് കളിക്കുകയും ക്ലാസിക് ഷോട്ടുകളിലൂടെ സ്കോറുയർത്തുകയും ചെയ്യുന്ന ഓപ്പണർമാരാണ് ടീമിലുള്ളത്. ആദ്യ 6 ഓവറിൽ 60 റൺസ് ഈ ലൈനപ്പിൽനിന്നു പ്രതീക്ഷിക്കാനാകില്ല.
ബാറ്റർമാർ തങ്ങളുടെ കരുത്തിൽ പ്രതീക്ഷയർപ്പിക്കുകയും മികച്ച കൂട്ടുകെട്ടുകളുണ്ടാകാൻ ശ്രമിക്കുകയുമാണ് വേണ്ടത്– കൊൽക്കത്തയ്ക്കെതിരായ മത്സരശേഷം ധോണി പറഞ്ഞു. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ കൊൽക്കത്ത 8 വിക്കറ്റിന് വിജയിച്ചപ്പോൾ ചെന്നൈ സീസണിൽ തുടർച്ചയായ അഞ്ചാം തോൽവിയുമായി തലതാഴ്ത്തി.
ധോണി ക്യാപ്റ്റനായി തിരിച്ചെത്തിയ മത്സരത്തിൽ 9 വിക്കറ്റ് നഷ്ടത്തിൽ 103 റൺസ് മാത്രം നേടാനായ ചെന്നൈ ഹോം ഗ്രൗണ്ടിലെ തങ്ങളുടെ ഏറ്റവും മോശം ടീം സ്കോറാണ് നേടിയത്. 10.1 ഓവറിൽ 2 വിക്കറ്റിന്റെ മാത്രം നഷ്ടത്തിൽ കൊൽക്കത്ത അനായാസം വിജയമുറപ്പിച്ചു.
English Summary:








English (US) ·