Published: July 16, 2026 04:19 PM IST Updated: July 16, 2026 05:19 PM IST
1 minute Read
ചെന്നൈ ∙ ഐപിഎൽ ടീം ചെന്നൈ സൂപ്പർ കിങ്സിന്റെ മുഖ്യപരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ് രാജിവച്ചതിന് പിന്നാലെ എം.എസ്. ധോണിക്ക് പുതിയ റോൾ ലഭിക്കുമെന്ന് റിപ്പോർട്ട്. വരും വർഷത്തെ ഐപിഎൽ സീസണിൽ ധോണി ചെന്നൈ സൂപ്പർ കിങ്സിന്റെ മെന്ററായേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ.
What you should work next
പരുക്ക് മൂലം 2026 ഐപിഎലിൽ ഒരു മത്സരം പോലും കളിക്കാൻ ധോണിക്കായില്ല. മത്സരത്തിന് ഇറങ്ങിയില്ലെങ്കിലും ടീമിനൊപ്പം മുഴുവന്‍ സമയവും ധോണിയുണ്ടായിരുന്നു. 2027 സീസണിലോ 2028 സീസണിലോ ധോണി ടീമിന്റെ മെന്ററായി എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ടീമിന്റെ ക്രിക്കറ്റ് സംബന്ധമായ പൂർണ നിയന്ത്രണം ധോണിക്ക് നൽകുമെന്നാണ് ലഭിക്കുന്ന വിവരം.
What you should work next
അതേസമയം, ഇന്ത്യ–ഇംഗ്ലണ്ട് ഏകദിനം കാണാന്‍ ചൊവ്വാഴ്ച ഏജ്ബാസ്റ്റണില്‍ ധോണി എത്തിയിരുന്നു. ഭാര്യ സാക്ഷിക്കും മകള്‍ സിവയ്ക്കുമൊപ്പമാണ് ധോണി കളി കാണാന്‍ എത്തിയത്. ഇംഗ്ലണ്ട് ബാറ്റ് ചെയ്യുന്നതിനിടെ ധോണിയെ സ്ക്രീനിൽ കാണിച്ചപ്പോൾ വലിയ ആർപ്പുവിളികൾ ഉയർന്നു. നേരത്തെ ഇന്ത്യ– ഇംഗ്ലണ്ട് മൂന്നാം ട്വന്‍റി 20 കാണാനും ധോണി ദിനേഷ് കാര്‍ത്തിക്കിനൊപ്പം എത്തിയിരുന്നു.
English Summary:





English (US) ·