Authored by: അനുഷ ഗംഗാധരൻ|Samayam Malayalam•16 May 2025, 7:30 pm
മുംബൈ ഇന്ത്യൻസ് ക്യാമ്പിലേക്ക് പുതിയ താരങ്ങൾ എത്തുന്നു. മുംബൈയുടെ സ്റ്റാർ ഓപ്പണർ റയാൻ റിക്കൽട്ടണ് പകരക്കാരനായി പുതിയ താരത്തെ മുംബൈ ഇന്ത്യൻസ് ടീമിലെത്തിച്ചു എന്നാണ് ഇഎസ്പിഎൻ ക്രിക് ഇൻഫോ റിപ്പോർട്ട് ചെയ്‌തത്. സ്റ്റാർ ഓപ്പണിങ് ബാറ്റർ റയാൻ റിക്കെൽട്ടണിന് പകരം 37 കാരനായ ഇംഗ്ലീഷ് പേസർ റിച്ചാർഡ് ഗ്ലീസണെ ടീമിൽ ഉൾപ്പെടുത്താൻ മുംബൈ ഇന്ത്യൻസ് (എംഐ) നീക്കം നടത്തുകയാണ്.
ഹൈലൈറ്റ്:
- റയാൻ റിക്കെൽട്ടണിന് പകരം മുംബൈയിൽ പുതിയ താരം
- ചെന്നൈയുടെ താരം ഇനി മുംബൈ ഇന്ത്യൻസ്
- പുത്തൻ താരങ്ങൾ മുംബൈ ഇന്ത്യൻസിലേക്ക് എത്തും
മുംബൈ ഇന്ത്യൻസ് (ഫോട്ടോസ്- Samayam Malayalam) പ്ലേ ഓഫ് ഉറപ്പിക്കണമെങ്കിൽ ഇനിയുള്ള മത്സരങ്ങൾ മുംബൈയ്ക്ക് ജയിച്ചേ മതിയാകു. ഇല്ലെങ്കിൽ അഞ്ചാം സ്ഥാനത്തു തുടരുന്ന ഡൽഹി ക്യാപിറ്റൽസ് മുംബൈയെ മറികടന്ന് നാലാം സ്ഥാനത്ത് എത്തും. എന്നാൽ മുംബൈ ഇന്ത്യൻസ് ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം സൂപ്പർ താരങ്ങളെ ടീമിൽ നിന്നും നഷ്ടമാകുന്നതാണ്. മുംബൈയുടെ ഓപ്പണർ റയാൻ റിക്കൽട്ടൺ ശേഷിക്കുന്ന ഐപിഎൽ 2025 മത്സരങ്ങൾ കളിക്കാൻ ടീമിനൊപ്പമാണ് ഉണ്ടകിൽ. ഇത് പ്ലേ ഓഫ് പ്രതീക്ഷിയിലിരിക്കുന്ന മുംബൈ ഇന്ത്യൻസിനേറ്റ ഏറ്റവും വലിയ തിരിച്ചടിയാണ്.
ചെന്നൈയുടെ താരം ഇനി മുംബൈ ക്യാമ്പിൽ; സ്റ്റാർ ഓപ്പണർ റിക്കിൽറ്റൺ പകരം മറ്റൊരു സൂപ്പർതാരത്തെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യൻസ്
എന്നാൽ ഇപ്പോൾ റിക്കൽട്ടണിന് പകരം പുതിയ താരത്തെ ടീമിലെതിരിച്ചിക്കുകയാണ് മുംബൈ ഇന്ത്യൻസ്. സ്റ്റാർ ഓപ്പണിങ് ബാറ്റർ റയാൻ റിക്കെൽട്ടണിന് പകരം 37 കാരനായ ഇംഗ്ലീഷ് പേസർ റിച്ചാർഡ് ഗ്ലീസണെ ടീമിൽ ഉൾപ്പെടുത്താൻ മുംബൈ ഇന്ത്യൻസ് (എംഐ) നീക്കം നടത്തുകയാണ്. ജൂൺ 11 ന് ലോർഡ്‌സിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (ഡബ്ല്യുടിസി) ഫൈനൽ മത്സരത്തിനുള്ള ദക്ഷിണാഫ്രിക്കൻ ടീമിൽ റിക്കെൽട്ടണെ ഉൾപ്പെടുത്തിയതിനെ തുടർന്നാണ് പുതിയ താരത്തെ മുംബൈയ്ക്ക് ടീമിലെത്തിക്കേണ്ടി വന്നത്.ഐപിഎൽ 2025 പ്ലേഓഫിൽ മുംബൈ ഇടം നേടിയാൽ, റിക്കെൽട്ടണിന് പകരം ഗ്ലീസണെ നിയമിക്കുമെന്ന് ഇഎസ്‌പിഎൻ ക്രിക് ഇൻഫോ ആണ് റിപ്പോർട്ട് ചെയ്തത്. അതേസമയം മൂന്ന് അർദ്ധസെഞ്ച്വറികളുൾപ്പെടെ 12 മത്സരങ്ങളിൽ നിന്ന് 336 റൺസും 153.42 എന്ന മികച്ച സ്ട്രൈക്ക് റേറ്റും ഉള്ള ദക്ഷിണാഫ്രിക്കൻ താരം റിക്കിൽട്ടണെ നഷ്ടമാകുന്നത് മുംബൈയ്ക്ക് വലിയ തിരിച്ചടി തന്നെയാണ്.
എന്നാൽ പുതുതായി ടീമിലെത്തുന്ന താരം ഗ്ലീസൺ ഇതുവരെ രണ്ട് ഐപിഎൽ മത്സരങ്ങളിൽ മാത്രമേ പങ്കെടുത്തിട്ടുള്ളൂ. അദ്ദേഹം തന്റെ ഐപിഎൽ അരങ്ങേറ്റം കുറിക്കുന്നത് ചെന്നൈ സൂപ്പർ കിങ്സിനായി കളിച്ചുകൊണ്ടാണ്.
അതേസമയം അഞ്ച് തവണ ഐപിഎൽ കിരീടം സ്വന്തമാക്കിയ മുംബൈ ഇന്ത്യൻസ് മറ്റൊരു വിദേശ താരത്തെ കൂടി ടീമിലേക്ക് എത്തിക്കാൻ ഒരുങ്ങുതായി ആണ് റിപോർട്ടുകൾ വരുന്നത്.
കഴിഞ്ഞ സീസണിൽ പഞ്ചാബ് കിംഗ്‌സിന് വേണ്ടി കളിച്ച ഇംഗ്ലണ്ട് ബാറ്റ്‌സ്മാൻ വിക്കറ്റ് കീപ്പർ ജോണി ബെയർസ്റ്റോയെയും ടീമിലെത്തിക്കാനാണ് മുംബൈയുടെ നീക്കം. മുംബൈ പ്ലേ ഓഫിലേക്ക് മുന്നേറുകയാണെങ്കിൽ, 35 കാരനായ അദ്ദേഹം വിൽ ജാക്‌സിന്റെ സ്ഥാനം ഏറ്റെടുക്കും. മെയ് 29 ന് ആരംഭിക്കാനിരിക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരായ ഇംഗ്ലണ്ടിന്റെ വരാനിരിക്കുന്ന മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയ്ക്കായി വിൽ ജാക്‌സ് പോകും. ഈ സമയം മുംബൈ പ്ലേ ഓഫിലെത്തിയാൽ ജാക്സണ് പകരം ഒരാൾ ടീമിൽ വേണ്ടത് അനിവാര്യമാണ്.
നിലവിൽ, ഐപിഎൽ പോയിന്റ് ടേബിളിൽ മുംബൈ നാലാം സ്ഥാനത്താണ്. 12 മത്സരങ്ങളിൽ നിന്ന് 14 പോയിന്റുമായി പ്ലേഓഫിലേക്ക് കടക്കാൻ മുംബൈയ്ക്ക് ഇനിയും കടമ്പകളുണ്ട്. മെയ് 21ന് ഡൽഹി ക്യാപിറ്റൽസിനെതിരെയും, മെയ് 26ന് പിബികെഎസിനേയും മുംബൈ ഇന്ത്യൻ നേരിടും.
രചയിതാവിനെക്കുറിച്ച്അനുഷ ഗംഗാധരൻമലയാളം വിഭാഗം മാധ്യമപ്രവർത്തക. കഴിഞ്ഞ 5 വർഷമായി മാധ്യമപ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. ബിസിനസ്, ജനറൽ, സ്പോർട്സ് എന്നീ വിഷയങ്ങളിൽ വാർത്തകൾ ചെയുന്നു. 2019 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. 2023ൽ ഇക്കണോമിക് ടൈമിസിന്റെ ഇ ടി മലയാളത്തിൻ്റെ ഭാഗമായി.... കൂടുതൽ വായിക്കുക








English (US) ·