Published: August 07, 2025 12:11 AM IST
1 minute Read
മുംബൈ∙ അടുത്ത ഇന്ത്യൻ പ്രീമിയർ ലീഗിൽ മലയാളി താരം സഞ്ജു സാംസണെ ടീമിലെത്തിക്കാനുള്ള ചെന്നൈ സൂപ്പർ കിങ്സിന്റെ മോഹങ്ങൾക്കു കനത്ത തിരിച്ചടി. എന്തു വില കൊടുത്തും സഞ്ജു രാജസ്ഥാൻ വിടുന്നതു തടയാനാണ് ടീം മാനേജ്മെന്റിന്റെ തീരുമാനം. സഞ്ജുവിനെ വിൽക്കാൻ രാജസ്ഥാനു താൽപര്യമില്ലെങ്കിൽ അടുത്ത സീസണിലും മലയാളി താരം തന്നെ റോയൽസിന്റെ ക്യാപ്റ്റനാകും. 18 കോടി രൂപയ്ക്കാണ് കഴിഞ്ഞ സീസണിനു മുൻപ് സഞ്ജുവിനെ രാജസ്ഥാൻ നിലനിർത്തിയത്.
എന്നാൽ പരുക്കേറ്റതോടെ സഞ്ജുവിന് ഐപിഎൽ മത്സരങ്ങൾ നഷ്ടമായിരുന്നു. ഇതോടെയാണ് സഞ്ജുവിനെ വിൽക്കാൻ റോയൽസ് ശ്രമിക്കുന്നതായി അഭ്യൂഹങ്ങൾ പരന്നത്. കഴിഞ്ഞ ഐപിഎലിൽ ഒൻപതു മത്സരങ്ങൾ കളിച്ച സഞ്ജു 285 റൺസാണ് ആകെ നേടിയത്. പ്ലേ ഓഫിലെത്താൻ സാധിക്കാതെ രാജസ്ഥാന്‍ പുറത്താകുകയും ചെയ്തു. ജൂലൈയിൽ രാജസ്ഥാന്റെ ‘ഇന്റർനാഷനൽ പ്ലേയർ ഡവലപ്മെന്റ്’ വിഭാഗം തലവൻ സിദ്ധാർഥ ലാഹിരി സഞ്ജു സാംസണുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
‘‘സഞ്ജു സാംസണെയോ, മറ്റേതെങ്കിലും താരത്തെയോ വിൽക്കാൻ രാജസ്ഥാൻ ഇതുവരെ തീരുമാനിച്ചിട്ടില്ല. സഞ്ജു റോയൽസിന്റെ വളരെ പ്രധാനപ്പെട്ട ഭാഗമാണ്.’’– രാജസ്ഥാനുമായി ബന്ധപ്പെട്ട ഒഫിഷ്യൽ വെളിപ്പെടുത്തിയതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ഐപിഎലിൽ ഒൻപതാം സ്ഥാനത്താണ് രാജസ്ഥാൻ ഫിനിഷ് ചെയ്തത്. 14 മത്സരങ്ങളിൽ നാലെണ്ണം മാത്രമാണു രാജസ്ഥാൻ ജയിച്ചത്. ചെന്നൈയ്ക്കു പുറമേ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും സഞ്ജുവിനെ സ്വന്തമാക്കാൻ താൽപര്യം അറിയിച്ചിരുന്നു.
English Summary:








English (US) ·