Published: April 08 , 2025 07:57 PM IST
1 minute Read
മുല്ലൻപുർ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ പഞ്ചാബ് കിങ്സിന് ടോസ്. ടോസ് വിജയിച്ച പഞ്ചാബ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ ബാറ്റിങ് തിരഞ്ഞെടുത്തു. മാറ്റങ്ങളില്ലാതെയാണ് ഇരു ടീമുകളും നിർണായക മത്സരത്തിന് ഇറങ്ങുന്നത്. അവസാന മത്സരം തോറ്റ ചെന്നൈയ്ക്കും പഞ്ചാബിനും ഇന്നത്തെ കളിയിൽ വിജയം അനിവാര്യമാണ്.
പഞ്ചാബ് കിങ്സ്– പ്രബ്സിമ്രൻ സിങ് (വിക്കറ്റ് കീപ്പർ), പ്രിയാന്‍ഷ് ആര്യ, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), നേഹൽ വധേര, ശശാങ്ക് സിങ്, ഗ്ലെൻ മാക്സ്‌വെൽ, മാർകസ് സ്റ്റോയ്നിസ്, മാർകോ യാൻസൻ, യുസ്‍വേന്ദ്ര ചെഹൽ, അർഷ്ദീപ് സിങ്, ലോക്കി ഫെർഗൂസൻ.
ചെന്നൈ സൂപ്പർ കിങ്സ്– രചിൻ രവീന്ദ്ര, ഡെവോണ്‍ കോൺവെ, ഋതുരാജ് ഗെയ്ക്‌വാദ് (ക്യാപ്റ്റൻ), വിജയ് ശങ്കർ, രവീന്ദ്ര ജഡേജ, എം.എസ്. ധോണി (വിക്കറ്റ് കീപ്പർ), ആർ. അശ്വിൻ, നൂർ അഹമ്മദ്, മുകേഷ് ചൗധരി, മതീഷ പതിരാന, ഖലീൽ അഹമ്മദ്.
English Summary:








English (US) ·