
4.5 ഗ്യാങ് ട്രെയ്‌ലറിൽനിന്ന് | Photo: Screen grab/ Sony LIV
ഈ വര്‍ഷത്തെ ഏറ്റവും വിചിത്രമായ ഗ്യാങ്ങിനെ പരിചയപ്പെടാന്‍ ഒരുങ്ങിക്കോളു. കടുപ്പമുള്ള യാഥാര്‍ഥ്യവും ഡാര്‍ക്ക് കോമഡിയും സമന്വയിപ്പിച്ച് സോണി ലിവിന്റെ പുതിയ മലയാളം ഒറിജിനല്‍ സീരീസ് 4.5 ഗ്യാങ് എത്തുന്നു.
തിരുവനന്തപുരത്തിന്റെ ചാഞ്ചാട്ടം നിറഞ്ഞ ലോകമാണ് കഥയുടെ പശ്ചാത്തലം. യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഈ ഡാര്‍ക്ക് ആക്ഷന്‍ കോമഡി സീരീസ് ഒരുക്കിയിരിക്കുന്നത്.
ഒരു ചേരിയില്‍ ജീവിക്കുന്ന നാല് യുവാക്കളും ഒരു കുള്ളനും. ജീവിതത്തില്‍ ഒന്നുമല്ലാത്തവര്‍ എന്ന തിരിച്ചറിയലില്‍ മാത്രം ഒതുങ്ങി കൂടി ജീവിച്ച് മടുത്തവര്‍. അവര്‍ക്ക് വേണ്ടത് ഒന്ന് മാത്രം- മറ്റുള്ളവരില്‍ നിന്നുള്ള ബഹുമാനം. അതിനായി അവര്‍ ഒരുക്കിയ പദ്ധതിയോ?, നാട്ടിലെ ക്ഷേത്രത്തിലെ ഉത്സവം നടത്തുക.
അതിന് തടസ്സമായി നഗരത്തിലെ പാലിന്റെയും പൂ വ്യാപാരത്തിന്റെയും വിചിത്രവും കടുത്ത മത്സരബുദ്ധിയും നിറഞ്ഞ അധോലോകം നിയന്ത്രിക്കുന്ന ഒരു ക്രൂരനായ ഗ്യാങ്സ്റ്റര്‍. പ്രശസ്തനായ കൃഷാന്ത് സംവിധാനം ചെയ്ത്, മാന്‍കൈന്‍ഡ് സിനിമാസ് നിര്‍മിച്ചിരിക്കുന്ന സീരീസില്‍, ജഗദീഷ്, ഇന്ദ്രന്‍സ്, വിജയരാഘവന്‍, ഹക്കിം ഷാ, ദര്‍ശന രാജേന്ദ്രന്‍, സഞ്ജു ശിവരാം, വിഷ്ണു അഗസ്ത്യ എന്നിവര്‍ക്ക് പുറമെ, സച്ചിന്‍, ശാന്തി ബാലചന്ദ്രന്‍, നിരഞ്ജ് മണിയന്‍ പിള്ള, ശ്രീനാഥ് ബാബു, ശംഭു മേനോന്‍, പ്രഷാന്ത് അലക്‌സ്, രാഹുല്‍ രാജഗോപാല്‍ തുടങ്ങിയ യുവതാരങ്ങളും അഭിനയിക്കുന്നു.
ഡാര്‍ക്ക് കോമഡി, യാഥാര്‍ഥ സംഭവങ്ങളില്‍ നിന്നുള്ള പ്രചോദനം, വ്യത്യസ്തമായ കഥപറച്ചില്‍ എന്നിവയുടെ ഒരു സവിശേഷമായ കൂട്ട് ആണ് 4.5 ഗ്യാങ്. സാധാരണ മനുഷ്യരുടെ ആഗ്രഹങ്ങളും അവരുടെ പരാജയങ്ങളും അങ്ങനെ നഗരജീവിതത്തിന്റെ ഹൃദയത്തിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുമെന്ന് വാഗ്ദാനം ചെയ്യുന്ന ഒരു സീരീസ് ആയിരിക്കും '4.5 ഗ്യാങ്'. '4.5 ഗ്യാങ്' ഓഗസ്റ്റ് 29 മുതല്‍ സോണി ലിവില്‍ സ്ട്രീം ചെയ്യും.
Content Highlights: 4.5 Gang, a acheronian drama bid connected SonyLIV
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·