ചെറിയ ജീവിതവും വല്ല്യ പുലിവാലുകളും, 4.5. ഗ്യാങ് ആഗസ്റ്റ് 29 മുതൽ സോണി ലിവിലൂടെ

5 months ago 6

4.5 Gang

4.5 ​ഗ്യാങ് എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: അറേഞ്ച്ഡ്

കടുപ്പമുള്ള യാഥാർത്ഥ്യവും ഡാർക്ക് കോമഡിയും സമന്വയിപ്പിച്ച് സോണി ലിവ് ൻ്റെ പുതിയ മലയാളം ഒറിജിനൽ സീരീസ് 4.5 ഗ്യാങ് എത്തുന്നു. തിരുവനന്തപുരത്തിന്റെ ചാഞ്ചാട്ടം നിറഞ്ഞ ലോകമാണ് കഥയുടെ പശ്ചാത്തലം. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയ ഡാർക്ക് ആക്ഷൻ കോമഡി സീരീസാണ് 4.5. ഗ്യാങ്.

ഒരു ചേരിയിൽ ജീവിക്കുന്ന അഞ്ച് യുവാക്കൾ. ജീവിതത്തിൽ ഒന്നുമല്ലാത്തവർ എന്ന തിരിച്ചറിയലിൽ മാത്രം ഒതുങ്ങിക്കൂടി ജീവിച്ച് മടുത്തവർ. അവർക്ക് വേണ്ടത് ഒന്ന് മാത്രം - മറ്റുള്ളവരിൽ നിന്നുള്ള ബഹുമാനം. അതിനായി അവർ ഒരുക്കിയ പദ്ധതിയോ? നാട്ടിലെ ക്ഷേത്രത്തിലെ ഉത്സവം നടത്തുക. അതിന് തടസ്സം നിൽക്കുന്നതോ? നഗരത്തിലെ പാലിന്റെയും പുഷ്പ വ്യാപാരത്തിന്റെയും വിചിത്രവും കടുത്ത മത്സരബുദ്ധിയും നിറഞ്ഞ അധോലോകം നിയന്ത്രിക്കുന്ന ഒരു ക്രൂരനായ ഗ്യാങ്സ്റ്റർ.

കൃഷാന്ത് സംവിധാനം ചെയ്ത്, മാൻകൈൻഡ് സിനിമാസ് നിർമ്മിച്ചിരിക്കുന്ന ഈ സീരീസിൽ ജഗദീഷ്, ഇന്ദ്രൻസ്, വിജയരാഘവൻ, ഹക്കിം ഷാ, ദർശന രാജേന്ദ്രൻ, സഞ്ജു ശിവറാം, വിഷ്ണു അഗസ്ത്യ എന്നിവർക്ക് പുറമെ, സച്ചിൻ, ശാന്തി ബാലചന്ദ്രൻ, നിരഞ്ജ് മണിയൻ പിള്ള, ശ്രീനാഥ് ബാബു, ശംഭു മേനോൻ, പ്രശാന്ത് അലക്സ്, രാഹുൽ രാജഗോപാൽ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു.

Content Highlights: 4.5 Gang: Dark Comedy Meets Gritty Reality successful SonyLIV's New Malayalam Series

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article