ചെറിയ നീളം കുറഞ്ഞ ഉടുപ്പിട്ടാൽ ഞാൻ വഴക്ക് പറയും! എന്റെ പൊന്നാട ഉടുത്തുകൊടുത്തിട്ടുണ്ട് ഒരിക്കൽ; ചിത്ര പറയുന്നു

5 months ago 7

Authored by: ഋതു നായർ|Samayam Malayalam30 Jul 2025, 3:14 pm

പൂച്ച ചേച്ചിയാണ് ചിത്ര രഞ്ജിനിക്ക്. ആ വീട്ടിൽ ഏതുസമയത്തും കയറി ചെല്ലാൻ സ്വാതന്ത്ര്യം ഉണ്ട് രഞ്ജിനിക്ക്. സ്വന്തം സഹോദരിയെപോലെയൊരു സ്നേഹമുണ്ട് ചിത്രക്ക് രഞ്ജിനിയോട്.

കെ എസ് ചിത്രകെ എസ് ചിത്ര (ഫോട്ടോസ്- Samayam Malayalam)
രഞ്ജിനി ഹരിദാസ്- കെ എസ് ചിത്ര താരങ്ങളുടെ ബന്ധം തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല. വർഷങ്ങൾ നീണ്ട ബന്ധമുണ്ടതിന്. ഐഡിയ സ്റ്റാർ സിംഗറിൽ അവതാരക ആയി എത്തിയ രഞ്ജിനിയാണ് മംഗ്ളീഷ് അവതരണ രീതി ആദ്യമായി മലയാളത്തിൽ പരീക്ഷിക്കുന്നത്. രഞ്ജിനിയുടെ ആ സംസാര രീതിയും പെരുമാറ്റരീതിയും ആകണം രഞ്ജിനിയോട് ചിത്ര കൂടുതൽ അടുക്കാൻ കാരണം. തന്റെ ചാനലിൽ പുതിയ സെക്ഷൻ ആരംഭിച്ചപ്പോൾ ഏറ്റവും ആദ്യം കൊണ്ട് വന്നതും രഞ്ജിനിയുടെ സ്വന്തം പൂച്ച ചേച്ചിയെ ആണ്

കാര്യമൊക്കെ ശരിതന്നെ ചിത്രക്ക് അത്രയും വേണ്ടപെട്ടവൾ ആണ്രഞ്ജിനി എന്നാൽ. കുറുമ്പ് കാണിച്ചാൽ അപ്പോൾ തന്നെ ശകാരിക്കുന്ന ചേച്ചിയാകും ചിത്ര. പ്രത്യേകിച്ചും ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ രഞ്ജിനി ധരിച്ചാൽ ചിത്ര ചേച്ചിക്ക് ആണ് ടെൻഷൻ മുഴുവനും. ഒരിക്കൽ രസകരമായ ഒരു സംഭവം ഉണ്ടായി.

റാംപിൽ രഞ്ജിനി ചെറിയ ഒരു ഉടുപ്പും ഇട്ടുനടന്നുപോകുന്നു, കാമറകണ്ണുകൾ ആണെങ്കിൽ ഇതിനു പിന്നാലെയും. തന്നെ പൊന്നാട അണിയിച്ച തുണി കൊണ്ട് രഞ്ജിനിക്ക് ഉടുത്തുകൊടുത്തു ചിത്ര. ഏറ്റവും കൂടുതൽ രഞ്ജിനിയെ വഴക്ക് പറയുന്നതും ഇറക്കം കുറഞ്ഞ ഉടുപ്പ് ധരിക്കുമ്പോൾ ആണെന്നും ചിതയും രഞ്ജിനിയും അടുത്തിടെ നടത്തിയ സംഭാഷണത്തിന്റെ ഇടയിൽ പറയുകയുണ്ടായി

. ഹൊറർ സിനിമകൾ ഏറെ ഇഷ്ടപെടുന്ന ചിത്രക്ക് പക്ഷേ രക്തമോ വയലൻസോ ഒന്നും പാടില്ല. തനിക്കും ഹൊറർ മൂവീസ് ആണ് പ്രിയമെന്നും രഞ്ജിനിയും സംഭാഷണത്തിന്റെ ഇടയിൽ പറഞ്ഞു.

ALSO READ: അക്ഷയ എവിടെയും പോയിട്ടില്ല ഇവിടെ തന്നെയുണ്ട്! മരുമകൾക്ക് രാജകീയ വരവേൽപ്പ് നൽകി നെപ്പോളിയനും കുടുംബവും
വിവാഹത്തെക്കുറിച്ച് തന്റെ അമ്മപോലും ചിത്ര ചേച്ചി പറഞ്ഞതിന്റെ അത്രയും പറഞ്ഞിട്ടില്ലെന്നും, അത് പറയാൻ ഏറ്റവും കൂടുതൽ അവകാശം ചിത്രച്ചേച്ചി എടുത്തിരിക്കുകയാണെന്നും രഞ്ജിനിപറയുന്നു.


രണ്ടു ചുറ്റുപാടുകളിൽ നിന്നു ജീവിച്ചവർ കല്യാണം കഴിക്കുമ്പോൾ ചില വിട്ടുവീഴ്ചകൾ വേണം എന്നാണ് ചിത്ര പറയുന്നത്.അതെങ്ങനെ ശരിയാകും അതുകൊണ്ടാണ് താൻ വിവാഹം കഴിക്കാഞ്ഞത് എന്നാണ് രഞ്ജിനി പറയുന്നത്. എന്നാൽ അത് വിട്ടുവീഴ്ച എന്നല്ല പരസ്പരം ഉള്ള ബോണ്ടിങ് ആണ്. ജീവിതകാലം മുഴുവൻ നമുക്കായി ഒരാൾ, നമുക്ക് വേണ്ടി ഒരാൾ അതാണ് പാർട്ണർ ആ ഒരു ഫീലിംഗ് തന്നെ വലുതല്ലേ. എന്ന് ചിത്ര ചോദിക്കുമ്പോൾ ഞാൻ കല്യാണം കഴിക്കില്ല വേണം എങ്കിൽ ചേച്ചി കഴിച്ചോ എന്നാണ് രഞ്ജിനി പറയുന്നത്. ഇനിയും ഞാനോ എന്ന് ചിത്ര വീണ്ടും ചോദിക്കുമ്പോൾ അയ്യയ്യോ വിജയൻ ചേട്ടൻ മതി എനിക്ക് വേറെ ആരെയും സങ്കൽപ്പിക്കാൻ ആകില്ല എന്ന് രഞ്ജിനി മറുപടിയും നൽകി
Read Entire Article