ചെറുപ്പത്തില്‍ അനിയത്തിയോട് വഴക്കിട്ടതില്‍ ഇപ്പോള്‍ കുറ്റബോധം തോന്നുന്നു; ദിവ്യ സാഷയുടെ ഏറ്റവും മികച്ച ക്വാളിറ്റിയെ കുറിച്ച് സഞ്ജയ്

1 month ago 7
അച്ഛന്‍ തമിഴ് സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നടനായിരുന്നു. ഇന്ന് അദ്ദേഹം അഭിനയം നിര്‍ത്തി തമിഴ്‌നാട് മുഖ്യമന്ത്രിയായി നാട് ഭരിക്കുന്നു. ആ ഉത്തരവാദിത്വം തനിക്കും അനിയത്തിക്കും ഉണ്ട് എന്നും, എന്ത് സംസാരിക്കുമ്പോഴും പെരുമാറുമ്പോഴും കരുതലോടെയാണ് ചെയ്യുന്നത് എന്നും ജെയ്‌സണ്‍ സഞ്ജയ് പറയുന്നു. സിഗ്മ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സിനിമയിലേക്ക് വരാന്‍ ഒരുങ്ങുകയാണിപ്പോള്‍ താരപുത്രന്‍.

ജെയ്‌സണ്‍ സഞ്ജയ് യെ ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് പരിചിതമാണ്. എന്നാല്‍ വിജയ് യുടെ മകള്‍ ദിവ്യ സാഷ സോഷ്യല്‍ മീഡിയയിലൊന്നും അധികം സജീവമല്ല. വിജയ് യുടെ തെറി എന്ന ചിത്രത്തില്‍ ഗസ്റ്റ് റോളില്‍ ദിവ്യയും അഭിനയിച്ചിരുന്നു. എന്നാല്‍ അതിന് ശേഷം പൂര്‍ണമായും പഠനത്തിലേക്ക് ശ്രദ്ധിച്ച ദിവ്യ ഇപ്പോള്‍ അമ്മയ്‌ക്കൊപ്പം ലണ്ടനിലാണ്. തന്റെ പുതിയ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കവെ ജെയ്‌സണ്‍ സഞ്ജയ് സഹോദരിയെ കുറിച്ച് വാചാലയായി.

Samayam Malayalamഞാൻ ചോദിക്കില്ല, എന്ത് വേണമെങ്കിലും നിനക്ക് എന്നോട് ചോദിക്കാം, എൻറെ അടുത്ത് വരാം: അച്ഛന്‍ തന്ന ഉപദേശത്തെ കുറിച്ച് ജെയ്‌സണ്‍
തനിക്കുള്ള ഏറ്റവും മികച്ച സപ്പോര്‍ട്ട് ആണ് അനിയത്തി ദിവ്യ സാഷ എന്നാണ് ജെയ്‌സണ്‍ സഞ്ജയ് പറയുന്നത്. സിനിമ സംവിധാനം ചെയ്യുന്നതിനെ കുറിച്ച് ആദ്യം പറഞ്ഞത് ദിവ്യയോടാണ്. എന്തും പെട്ടന്ന് വിശകലനം ചെയ്ത് ഡ്രാമയില്ലാതെ ദിവ്യ പറയും. ആ അഭിപ്രായം എനിക്ക് വിലപ്പെട്ടതാണ് എന്നാണ് ജെയ്‌സണ്‍ പറഞ്ഞത്.

ചെറുപ്പത്തില്‍ ഞങ്ങള്‍ ഒരേ വീട്ടില്‍ താമസിക്കുമ്പോള്‍ എന്നും തല്ലും വഴക്കുമായിരുന്നു, എല്ലാ സഹോദരങ്ങളെയും പോലെ തന്നെ. പക്ഷേ എപ്പോള്‍ ഞങ്ങള്‍ പഠനത്തിനൊക്കെ വേണ്ടി വേര്‍പിരിഞ്ഞു ജീവിക്കാന്‍ തുടങ്ങിയോ അപ്പോള്‍ മുതല്‍ അവളെ വല്ലാതെ മിസ്സ് ചെയ്യും. ലണ്ടനില്‍ പഠിക്കുകയാണിപ്പോള്‍ ദിവ്യ, കാണണം എന്ന് തോന്നുമ്പോഴൊക്കെ വീഡിയോ കോള്‍ ചെയ്ത് സംസാരിക്കും. അവള്‍ എനിക്കെല്ലാമാണ്.


ചെറുതില്‍ വഴക്കുകള്‍ക്ക് കാരണം ആരാണ് എന്ന് ചോദിച്ചാല്‍ അത് ഞാന്‍ തന്നെയായിരിക്കും. ഏറ്റവും നന്നായി പഠിക്കുന്നത് ദിവ്യയാണ്. ദിവ്യയുടെ ഏറ്റവും മികച്ച ക്വാളിറ്റ്, അവള്‍ക്ക് അവളുടെ ചിന്തകളെ കുറിച്ച് വ്യക്തമായ ക്ലാരറ്റിയുണ്ട് എന്നതാണ്. അവളെന്തെങ്കിലും ചിന്തിച്ചിട്ടുണ്ട് എങ്കില്‍, അതിനെ കുറിച്ച് നന്നായി പഠിച്ചിരിയ്ക്കും. മറ്റൊരാള്‍ക്കും അത് മെസ്സ് അപ് ആക്കാന്‍ കഴിയില്ല. അതിനവള്‍ക്കൊരു ബൗണ്ടറിയുണ്ട്. മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കില്ല എന്നതിനപ്പുറം, അവള്‍ക്ക് അവളില്‍ തന്നെയുള്ള വിശ്വാസമാണത്. മറ്റുള്ളവരെ അത് പറഞ്ഞ് ബോധ്യപ്പെടുത്താനും ദിവ്യയ്ക്ക് സാധിക്കും. ഏറ്റവും നല്ല ക്വാളിറ്റിയാണ് അത് എന്ന് ജെയ്‌സണ്‍ സഞ്ജയ് പറയുന്നു
Read Entire Article