22 July 2025, 02:55 PM IST

ആഞ്ജലീന ജോളി | ഫോട്ടോ: AFP
അടുത്ത പത്ത് വർഷത്തേക്ക് ചെറുപ്പമായി തുടരാൻ ഹോളിവുഡ് നടി ആഞ്ജലീന ജോളി ലേസർ ചികിത്സ നടത്തിയെന്ന് റിപ്പോർട്ട്. 50-കാരിയായ താരം സ്വയം പരിചരണത്തിന് മുൻഗണന നൽകുന്നുണ്ടെന്നും മുഖത്ത് ഭാവമാറ്റമില്ലാത്ത അവസ്ഥ ഒഴിവാക്കാൻ ശ്രദ്ധിക്കുന്നുണ്ട്. സൂര്യപ്രകാശത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്ന കാര്യത്തിൽ ആഞ്ജലീന എപ്പോഴും കർശനമായ നിഷ്ഠ പുലർത്തിയിരുന്നു. അത് തീർച്ചയായും അവരുടെ യുവത്വം നിലനിർത്താൻ സഹായിച്ചിട്ടുണ്ട്. എന്നാൽ, അവർക്ക് തന്റെ ചർമ്മരോഗ വിദഗ്ദ്ധന്റെ സഹായവും ലഭിച്ചിട്ടുണ്ടെന്നും ഇൻ ടച്ച് വീക്ക്ലി റിപ്പോർട്ട് ചെയ്തു
ചർമ്മത്തിന്റെ ഘടന മെച്ചപ്പെടുത്തുന്നതിനും ദൃഢത നൽകുന്നതിനുമായി ജോളി ഗൗരവമേറിയ ചില ലേസർ ചികിത്സകൾ തിരഞ്ഞെടുത്തതായി ഈയിടെ പുറത്തുവന്ന റിപ്പോർട്ട് എടുത്തുപറയുന്നുണ്ട്. ഇതിന് ലഭിച്ച ഫലം അതിശയകരമായിരുന്നു. അവർക്ക് ബോട്ടോക്സ് പുതിയ കാര്യമല്ല, വർഷങ്ങളായി അത് ഉപയോഗിക്കുന്നുണ്ട്. പക്ഷേ, മുഖത്ത് ഭാവമാറ്റമില്ലാത്ത അവസ്ഥ ഒഴിവാക്കാൻ അതിന്റെ ഉപയോഗത്തിൽ വളരെ മിതത്വം പാലിക്കുന്നുണ്ടെന്ന് നടിയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു.
സൗന്ദര്യവർദ്ധക ചികിത്സകൾക്ക് പുറമെ, തന്റെ സൗന്ദര്യ സംരക്ഷണത്തിന് അനുയോജ്യമായ രീതിയിൽ സമീകൃതാഹാരത്തിലും ജോളി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പ്രോട്ടീനുകളും പഴങ്ങളും പച്ചക്കറികളും അടങ്ങിയ ഭക്ഷണക്രമം ജോളി ഉറപ്പാക്കുന്നുണ്ട്. വർഷങ്ങളായി, മാനസിക സമ്മർദ്ദമുള്ള സമയങ്ങളിൽ വിശപ്പില്ലായ്മ പോലുള്ള പോഷകാഹാര വെല്ലുവിളികൾ അവർ നേരിട്ടിരുന്നു. എന്നിരുന്നാലും, നടി ഇപ്പോൾ കൂടുതൽ സുസ്ഥിരമായ ഒരു ഭക്ഷണരീതി സ്വീകരിച്ചിട്ടുണ്ട്. ഇത് അവരുടെ ആരോഗ്യത്തിൽ പ്രകടമായ പുരോഗതിക്ക് കാരണമായിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
'മരിയ' എന്ന സിനിമയിലാണ് ജോളിയെ അവസാനമായി കണ്ടത്. ഓപ്പറ ഗായികയായ മരിയ കല്ലാസിനെയാണ് ആഞ്ജലീന ചിത്രത്തിൽ അവതരിപ്പിച്ചത്. കല്ലാസിന്റെ പാരീസിലെ അവസാന നാളുകളെക്കുറിച്ചാണ് ചിത്രം പറയുന്നത്. പാബ്ലോ ലറൈൻ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച സ്വീകാര്യത നേടാനായി.
Content Highlights: Angelina Jolie, 50, prioritizes self-care with laser treatments and a steadfast fare for a youthful lo
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·