Published: November 08, 2025 07:05 AM IST Updated: November 08, 2025 11:05 AM IST
1 minute Read
പനജി∙ ലോകകപ്പ് ചെസിന്റെ മൂന്നാം റൗണ്ടിൽ രണ്ടാം സീഡ് അർജുൻ എരിഗെയ്സിക്കും 24–ാം സീഡ് പി.ഹരികൃഷ്ണയ്ക്കും വിജയത്തുടക്കം. ഉസ്ബെക്കിസ്ഥാൻ ഗ്രാൻഡ്മാസ്റ്റർ ഷംസിദിൻ വോക്കിദോവിനെയാണ് അർജുൻ 30 നീക്കങ്ങളിൽ തോൽപിച്ചത്. കഴിഞ്ഞ റൗണ്ടിലെ രണ്ടു കളികളും ജയിച്ചിരുന്ന അർജുന്റെ തുടർച്ചയായ മൂന്നാം ക്ലാസിക്കൽ ഗെയിം ജയമാണിത്. മനോഹരമായ റൂക്ക് സാക്രിഫൈസോടെയാണ് പി. ഹരികൃഷ്ണ 25 നീക്കങ്ങളിൽ ബെൽജിയൻ താരം ഡാനിയൽ ദർധയെ തോൽപിച്ചത്. ലോക ജൂനിയർ ചാംപ്യൻ ഇന്ത്യയുടെ വി. പ്രണവ്, റേറ്റിങ്ങിൽ മുന്നിലുള്ള ടൈറ്റസ് സ്ട്രെമാവിഷ്യസിനെ 102 നീക്കങ്ങളിൽ തോൽപിച്ച് ലീഡ് നേടി.
ലോക ചാംപ്യൻ ഡി.ഗുകേഷും മൂന്നാം സീഡ് ആർ. പ്രഗ്നാനന്ദയും വിദിത് ഗുജറാത്തിയും മൂന്നാം റൗണ്ടിലെ ആദ്യ മത്സരത്തിൽ സമനില വഴങ്ങി. ജർമനിയുടെ ഫ്രെഡറിക് സ്വാനെയാണ് 34 നീക്കങ്ങളിൽ ഗുകേഷിനെ തളച്ചത്. അർമീനിയയുടെ റോബർട്ട് ഹോവ്ഹാന്നിസ്യാൻ പ്രഗ്നാനന്ദയെ 30 നീക്കങ്ങളിൽ സമനിലയിൽ തളച്ചു. ഗുജറാത്തി യുഎസിന്റെ ഷാം ഷങ്ക്‌ലാൻഡിനെയും എസ്.എൽ. നാരായണൻ യു യാങ്‍യിയെയും സമനിലയിൽ തളച്ചു. മൂന്നാം റൗണ്ടിലെ രണ്ടാം ഗെയിമുകൾ ഇന്നു നടക്കും.
English Summary:








English (US) ·