Published: August 03 , 2025 03:50 PM IST Updated: August 03, 2025 03:57 PM IST
1 minute Read
നാഗ്പുർ∙ വനിതാ ചെസ് ലോകകപ്പ് കിരീടം ആദ്യമായി ഇന്ത്യയിലെത്തിച്ച ദിവ്യ ദേശ്മുഖിന് 3 കോടി രൂപ സമ്മാനിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര റഫഡ്നാവിസ്. നാഗ്പൂർ സ്വദേശിയായ ദിവ്യയ്ക്ക് സ്വന്തം നാട്ടിൽ ഒരുക്കിയ അനുമോദനച്ചടങ്ങിലാണ് 3 കോടി രൂപയുടെ ചെക്ക് കൈമാറിയത്. ജോർജിയയിലെ ബാതുമിയിൽ നടന്ന വനിതാ ലോകകപ്പിൽ ഇന്ത്യയുടെ തന്നെ കൊനേരു ഹംപിയെ തോൽപ്പിച്ചാണ് ദിവ്യ കിരീടം ചൂടിയത്.
അതേസമയം, ചെസ് ലോകകപ്പ് വിജയിയായപ്പോൾ ദിവ്യയ്ക്ക് ലഭിച്ചത് 50,000 യുഎസ് ഡോളർ (44 ലക്ഷത്തോളം രൂപ) ആയിരുന്നു. ഇതിന്റെ ആറിരട്ടിയോളം രൂപയാണ് ഇപ്പോൾ മഹാരാഷ്ട്ര സർക്കാർ സമ്മാനമായി നൽകിയിരിക്കുന്നത് എന്നത് ശ്രദ്ധേയം. അതിനിടെ, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഭൂഷൺ ഗവായ് നാഗ്പുരിൽവച്ച് ദിവ്യയെ നേരിൽക്കണ്ട് കിരീടവിജയത്തിൽ അഭിനന്ദനം അറിയിച്ചു.
ലോകകപ്പ് ജേതാവായ ശേഷം മടങ്ങിയെത്തിയ ദിവ്യയ്ക്കു ജന്മനാടായ നാഗ്പുരിൽ വൻ സ്വീകരണം നൽകിയിരുന്നു. ലോകകപ്പ് വേദിയായ ജോർജിയയിലെ ബാതുമിയിൽനിന്ന് ബുധനാഴ്ചയാണ് ദിവ്യ നാഗ്പുരിലെത്തിയത്. മാതാപിതാക്കളായ ജിതേന്ദ്ര ദേശ്മുഖും നമ്രതയും ദിവ്യയ്‌ക്കൊപ്പം ഉണ്ടായിരുന്നു.
English Summary:








English (US) ·