27 July 2025, 10:05 PM IST

കൊനേരു ഹംപിയും ദിവ്യ ദേശ്മുഖും മത്സരത്തിനിടെ Photo | x.com/ddnews_guwahati
ബാത്തുമി (ജോര്‍ജിയ): ഫിഡെ ചെസ് വനിതാലോകകപ്പ് ഫൈനലില്‍ ഇന്ത്യയുടെ കൊനേരു ഹംപിയും ദിവ്യ ദേശ്മുഖും തമ്മിലുള്ള വാശിയേറിയ രണ്ടാം മത്സരവും സമനിലയില്‍ കലാശിച്ചു. ഇതോടെ മത്സരം ടൈബ്രേക്കറിലേക്ക് നീങ്ങി. തിങ്കളാഴ്ച നടക്കുന്ന ടൈബ്രേക്കറാകും വിജയിയെ നിശ്ചയിക്കുക. 15 മിനിറ്റ് വീതം ദൈര്‍ഘ്യമുള്ള രണ്ട് ഗെയിമുകളാണ് ടൈബ്രേക്കര്‍ മത്സരത്തിലുള്ളത്. ഓരോ നീക്കത്തിനുശേഷവും 10 സെക്കന്‍ഡ് നേരം ഇന്‍ക്രിമെന്റ് ലഭിക്കും.
ഇതിനുശേഷവും മത്സരാര്‍ഥികളുടെ സ്‌കോര്‍ സമമായി തുടരുകയാണെങ്കില്‍ 10 മിനിറ്റ് വീതമുള്ള രണ്ടുഗെയിമുകള്‍ കൂടിയുണ്ടാകും. ഇതിലും ഓരോ നീക്കത്തിനുശേഷവും 10 സെക്കന്‍ഡ് സമയം ഇന്‍ക്രിമെന്റായി ലഭിക്കും. തുടര്‍ന്നും സമനിലയാണെങ്കില്‍ അഞ്ച് മിനിറ്റ് വീതമുള്ള രണ്ട് ഗെയിമുകള്‍ കൂടി നടക്കും. ഇതില്‍ മൂന്ന് സെക്കന്‍ഡാണ് ഇന്‍ക്രിമെന്റായി ലഭിക്കുക. വീണ്ടും സമനില വന്നാല്‍ വിജയിയെ കണ്ടെത്താനായി മൂന്ന് മിനിറ്റുള്ള ഒരു ഗെയിം കൂടി നടത്തേണ്ടി വരും.
Content Highlights: Koneru Humpy and Divya Deshmukh drew their 2nd crippled successful the FIDE Women`s World Cup final








English (US) ·