Published: July 21 , 2025 03:57 PM IST
1 minute Read
ബാതുമി (ജോർജിയ)∙ ലോക ചെസ് സംഘടന നടത്തുന്ന വനിതാ ലോകകപ്പിൽ ഇന്ത്യയുടെ കൊനേരു ഹംപി സെമിയിൽ. ക്വാർട്ടറിൽ ചൈനയുടെ യൂക്സിൻ സോങ് ആയിരുന്നു ഹംപിയുടെ എതിരാളി. ക്വാർട്ടറിലെ ആദ്യ മൽസരം വിജയിച്ച ഹംപി രണ്ടാം മത്സരത്തിൽ സോങ്ങിനെ സമനിലയിൽ തളച്ചു.
നാന ഡാഗ്നിദ്സെയെ തോൽപിച്ച് ലീ ടിങ്ജിയും ഇന്ത്യക്കാരി വൈശാലി രമേഷ്ബാബുവിനെ തോൽപിച്ച് ടാൻ സോങ് യിയും സെമിയിൽ കടന്നു.ഇന്ത്യക്കാരായ ദിവ്യ ദേശ്മുഖും ഹരിത ദ്രോണവല്ലിയും തമ്മിൽ നടന്ന രണ്ടു കളികളും സമനിലയായതോടെ ഇന്നു ടൈബ്രേക്കർ നടക്കും.
English Summary:








English (US) ·