Published: January 07, 2026 07:33 AM IST
1 minute Read
ലണ്ടൻ ∙ ടീമിന്റെ മോശം പ്രകടനത്തിന്റെ പേരിൽ ഒഴിവാക്കിയ എൻസോ മാരേസ്കയ്ക്കു പകരം ചെൽസി ഫുട്ബോൾ ക്ലബ് പുതിയ കോച്ചിനെ നിയമിച്ചു. ഇംഗ്ലണ്ടുകാരൻ ലിയാം റോസ്നിയറാണ് 2032 വരെ ദൈർഘ്യമുള്ള കരാർ ടീമുമായി ഒപ്പിട്ടത്. നിലവിൽ ഫ്രഞ്ച് ക്ലബ് റേസിങ് സ്ട്രോസ്ബർഗിന്റെ കോച്ചായിരുന്നു റോസ്നിയർ. 25 വർഷത്തിനിടെ നിയമിതനാകുന്ന ചെൽസിയുടെ ഇരുപതാമത്തെ കോച്ചാണ് നാൽപത്തിയൊന്നുകാരനായ റോസ്നിയർ.
2022ൽ അമേരിക്കൻ ഉടമകൾ ടീം വാങ്ങിയതിനു ശേഷം നിയമിക്കപ്പെടുന്ന നാലാമത്തെയാളും.ഇംഗ്ലണ്ടിൽ ഡെർബി കൗണ്ടി, ഹൾ സിറ്റി എന്നീ ക്ലബ്ബുകളെ പരിശീലിപ്പിച്ചിട്ടുള്ള റോസ്നിയർ സ്ട്രോസ്ബർഗിനെ യൂറോപ്യൻ യോഗ്യതാ റൗണ്ടിലെത്തിച്ചു ശ്രദ്ധേയനായിരുന്നു.
19 വർഷത്തിനിടെ ആദ്യമായാണ് സ്ട്രോസ്ബർഗിന്റെ ഈ നേട്ടം. കളിക്കാരനായി ഇംഗ്ലണ്ട് അണ്ടർ 21 ടീമിൽ വരെ കളിച്ചിട്ടുള്ള റോസ്നിയർ ഫുൾബാക്ക്, വിങ്ങർ പൊസിഷനുകളിലാണ് കളത്തിലിറങ്ങിയിട്ടുള്ളത്. മുൻ ഇംഗ്ലണ്ട്താരവും കോച്ചുമായ ലെറോയ് റോസ്നിയറിന്റെ മകനാണ്.
English Summary:








English (US) ·