ചേച്ചി ക്ഷമിക്കണം! ഉര്‍വശിയുടെ കടുക് വറ സീന്‍ അനുകരിച്ച് വിദ്യ ബാലന്‍; എനിക്ക് ഒരുപാടിഷ്ടമുള്ള നടിയാണ് എന്ന്

3 weeks ago 4
സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ 2005 ല്‍ പുറത്തിറങ്ങിയ സിനിമയാണ് അച്ചുവിന്റെ അമ്മ. ഉര്‍വശിയും മീരാ ജാസ്മിനും തകര്‍ത്തഭിനയിച്ച സിനിമ, ഉര്‍വശിയുടെ ഒരു തിരിച്ചുവരവ് കൂടെയായിരുന്നു. ചിത്രത്തിലെ ഉര്‍വശിയുടെ ഓരോ രംഗങ്ങളും ഇന്നും പ്രേക്ഷകര്‍ റീവൈന്റ് ചെയ്തു കാണുന്നതാണ്. അതില്‍ ഏറ്റവും പ്രിയപ്പെട്ട രംഗം വെണ്ടക്കറി മേക്കിങ് തന്നെയായിരിക്കും!

എത്ര കണ്ടാലും മടുക്കാത്ത ഉര്‍വശി യുടെ ആ കടുക് വറ സീന്‍ സോഷ്യല്‍ മീഡിയയില്‍ പലരും റീക്രിയേറ്റ് ചെയ്തിട്ടുണ്ട്. എന്തിനേറെ, ഉര്‍വശി തന്നെ അടുത്തിടെ അഭിനയിച്ച ഒരു പരസ്യ ചിത്രത്തിലും ഈ രംഗം റീ ക്രിയേറ്റ് ചെയ്ത് അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ബോളിവുഡ് ക്വീന്‍ എന്നറിയപ്പെടുന്ന ഒരു നടി ആ രംഗം ഇമിറ്റേറ്റ് ചെയ്യുമ്പോള്‍ അതൊരു കൗതുകം തന്നെയല്ലേ.

Also Read: 17 മണിക്കൂര്‍ വേദന സഹിച്ചു, അവസാനം സിസേറിയനിലേക്ക് പോകാനുണ്ടായ കാരണം; ഡെലിവറി വീഡിയോ പങ്കുവച്ച് അഭിശ്രീ

അതെ, സാക്ഷാല്‍ വിദ്യ ബാലനാണ് ഉര്‍വശിയുടെ അച്ചുവിന്റെ അമ്മയിലെ വെണ്ടക്ക കറി വയ്ക്കുന്ന രംഗം റീക്രിയേറ്റ് ചെയ്തിരിക്കുന്നത്. 'എനിക്കേറ്റവും ഏറ്റവും ഏറ്റവും പ്രിയപ്പെട്ട ഉര്‍വശി ചേച്ചിയുടെ ഒരു രംഗം. ചേച്ചി ക്ഷമിക്കണം- എന്ന് പറഞ്ഞാണ് വിദ്യ ബാലന്‍ വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്. വളരെ രസകരമായി വിദ്യ ബാലന്‍ ആ രംഗം അഭിനയിച്ചു കാണിക്കുന്നതായി കാണാം.

ഏതാനും മണിക്കൂറുകള്‍ മുന്‍പ് പങ്കുവച്ച വീഡിയോയ്ക്ക് ഗംഭീര പ്രതികരണവും സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിക്കുന്നു. രണ്ടായിരത്തിന് മുകളില്‍ കമന്റുകളും, എണ്‍പതിനായിരത്തിലധികം ലൈക്കുകളും ഇതിനോടകം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയ്ക്ക് വന്നുകഴിഞ്ഞു. സംവിധായിക അഞ്ജലി മേനോന്‍, ഉര്‍വശി ചേച്ചിയും വിദ്യ ബാലനും ഒരുമിച്ച് അഭിനയിക്കണം എന്ന ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് കമന്റില്‍ എത്തിയിട്ടുണ്ട്. അത് സംഭവിക്കാന്‍ വഴിയൊരുക്കൂ എന്നാണ് പലരും അഞ്ജലിയോട് അഭ്യര്‍ത്ഥിക്കുന്നത്.


Also Read: നീ എന്റെ മകളാണെന്ന് പറയരുത്, എന്റെ രണ്ടാം വിവാഹമാണെന്ന് ആര്‍ക്കും അറിയില്ല; അഹാന വാഴ്ത്തിപ്പാടിയ ചിന്നമ്മ എന്ന തന്റെ അമ്മയെ കുറിച്ച് തന്‍വി


നടി രാധിക ശരത്കുമാര്‍, സാധിക വേണുഗോപാല്‍, മീര കൃഷ്ണന്‍ തുടങ്ങി നിരവധി ആളുകള്‍ ഫോട്ടോയ്ക്ക് താഴെ കമന്റിട്ടിട്ടുണ്ട്. പലരും ഉര്‍വശിയെ ടാഗ് ചെയ്തുകൊണ്ടാണ് കമന്റിടുന്നത്. നിങ്ങള്‍ രണ്ട് പേരും മികച്ച അഭിനേത്രികളാണ്, വൈകാതെ ഒരുമിച്ച് ഒരു സ്‌ക്രീനില്‍ വരുന്നത് കാണാന്‍ കാത്തിരിയ്ക്കുന്നു എന്ന് ആരാധകര്‍ പറയുന്നു.
Read Entire Article