ചേട്ടനെ പുറത്തിരുത്തി എന്നോട് മോശമായി പെരുമാറി; അതില്‍ നിന്ന് രക്ഷപ്പെട്ടതിനെ കുറിച്ച് ഐശ്വര്യ രാജേഷ്

1 month ago 5

Authored by: അശ്വിനി പി|Samayam Malayalam10 Feb 2026, 1:41 p.m. IST

നിറത്തിന്റെ പേരിലും സൗന്ദര്യത്തിന്റെ പേരിലുമെല്ലാം കരിയറിന്റെ തുടക്കത്തില്‍ ഒരുപാട് മോശം അനുഭവങ്ങള്‍ നേരിട്ടിട്ടുള്ള നടിയാണ് ഐശ്വര്യ രാജേഷ്

aishwarya rajeshഐശ്വര്യ രാജേഷ്
തമിഴിലും മലയാളത്തിലും തെലുങ്കിലും എല്ലാം ഇപ്പോള്‍ ഒരുപോലെ സജീവമായ നടിയാണ് ഐശ്വര്യ രാജേഷ് . കരിയറിന്റെ തുടക്കത്തില്‍ ഒരുപാട് റിജക്ഷന്‍സ് നേരിട്ടിരുന്നുവെങ്കിലും, തന്റെ ശക്തമായ നിപാടുകളിലൂടെയും തിരഞ്ഞെടുപ്പുകളിലൂടെയും മികച്ച കഥാപാത്രങ്ങളിലൂടെ മുന്നോട്ട് വരികയായിരുന്നു നടി. നായികാ പ്രാധാന്യമുള്ള റോള്‍ എന്നതിലല്ല, അഭിനയ സാധ്യതയുള്ള കഥാപാത്രം എന്ന നിലയിലാണ് ഐശ്വര്യ രാജേഷ് സിനിമകള്‍ തിരഞ്ഞെടുത്തത്.

നിറത്തിന്റെയും സൗന്ദര്യത്തിന്റെയും പേരിലുള്ള അവഗണനകള്‍ നേരിട്ടതിനെ കുറിച്ച് മുന്‍പ് ഐശ്വര്യ രാജേഷ് സംസാരിച്ചിട്ടുള്ളതാണ്. എന്നാല്‍ അതിനപ്പുറം മോശമായ ഒരു അനുഭവവും തനിക്കേ നേരിടേണ്ടി വന്നിരുന്നു എന്ന് ഐശ്വര്യ പറയുന്നു.

Also Read: മറക്കാനാകാത്ത, ഇനിയൊരിക്കിലും തിരിച്ചു കിട്ടാത്ത നിമിഷങ്ങള്‍; നവാസിനൊപ്പമുള്ള ചിത്രവുമായി നോബി

വളരെ ചെറിയ പ്രായമായിരുന്നു എനിക്കന്ന്. സിനിമയിലൊന്നും അഭിനയിച്ചിട്ടുമില്ല, അവസരങ്ങള്‍ തേടി നടക്കുന്ന കാലത്ത് ഒരു ഫോട്ടോഷൂട്ടിന് വേണ്ടി വിളിച്ചു. ഞാനും ചേട്ടനും കൂടെയാണ് പോയത്, ചേട്ടനെ പുറത്ത് ഇരുത്തിയിട്ട് അവര്‍ എന്നെ അകത്തേക്ക് കൊണ്ടുപോയി.

അല്പം അശ്ലീലമായ ഒരു ഡ്രസ്സ് നല്‍കി അത് ധരിക്കാന്‍ വേണ്ടി ആവശ്യപ്പെട്ടു, ശരീരം ഒന്ന് കാണണം, അത് ധരിക്കൂ എന്നാണ് അവര്‍ പറഞ്ഞത്. ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. എന്താണ് പറയുന്നത് എന്നും എനിക്ക് മനസ്സിലായില്ല. ഇതാണോ ഇന്റസ്ട്രി, ഇങ്ങനെ തന്നെയാണോ വേണ്ടത് എന്നൊക്കെ ഞാന്‍ കണ്‍ഫ്യൂഷനായി. അവിടെ ഉണ്ടായിരുന്ന മൂന്ന് പേരും, ഷോട്ട് നോക്കമം ആംഗിള്‍ നോക്കണം എന്നൊക്കെ പറയുകയായിരുന്നു

ലോക്‌സഭയിലും തദ്ദേശത്തിലും യുഡിഎഫ് തരംഗം; പെരിന്തൽമണ്ണ പിടിക്കാൻ എൽഡിഎഫിന് കഴിയുമോ?


അവര്‍ എന്നെ കണ്‍വിന്‍സ് ചെയ്യാന്‍ പരമാവധി ശ്രമിച്ചു, ഒരു അഞ്ച് മിനിറ്റ് കൂടെ അവിടെ നിന്നിരുന്നുവെങ്കില്‍ ഞാന്‍ കണ്‍വിന്‍സ്ഡ് ആയിപ്പോയേനെ, അവര്‍ എന്നെ അത്രയധികം കണ്‍ഫ്യൂസ്ഡ് ആക്കി. പക്ഷേ എന്തോ ഒന്ന് ശരിയല്ല എന്ന തോന്നല്‍ എനിക്കുണ്ടായിരുന്നു, ചേട്ടനോട് ചോദിക്കണം എന്ന് പറഞ്ഞ് ഞാന്‍ പെട്ടന്ന് മുറിയില്‍ നിന്നും ഇറങ്ങി രക്ഷപ്പെടുകയായിരുന്നു. ആ അനുഭവം ജീവിതത്തില്‍ ഒരിക്കലും മറക്കില്ല- ഐശ്വര്യ രാജേഷ് പറഞ്ഞു.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article