ചേട്ടാ ഒരിക്കലും നിങ്ങളത് ചെയ്യരുത്; ഭാര്യ ലിസി നല്‍കിയ ഏറ്റവും വലിയ ഉപദേശത്തെ കുറിച്ച് പ്രിയദര്‍ശന്‍

1 month ago 13

Authored by: അശ്വിനി പി|Samayam Malayalam13 Apr 2026, 5:46 p.m. IST

അടുത്തിടെയാണ് ലിസിയും പ്രിയദര്‍ശനും വിവാഹ മോചനം വേര്‍പെടുത്തിയതിന് ശേഷം വീണ്ടും ഒന്നിച്ചത്. ഈ സാഹചര്യത്തില്‍ ഭാര്യ ലിസി നല്‍കിയ ഏറ്റവും വലിയ ഉപദേശത്തെ കുറിച്ച് പ്രിയദര്‍ശന്‍ പറയുന്നു

lissy priyan adviceലിസി പ്രിയദർശൻ
വലിയൊരു ഇടവേളയ്ക്ക് ശേഷം സംവിധായകനായി തിരിച്ചുവരവിന് ഒരുങ്ങുകയാണ് പ്രിയദര്‍ശന്‍ , അതും ഇങ്ങ് മലയാളത്തിലല്ല, അങ്ങ് ബോളിവുഡില്‍. അക്ഷയ് കുമാറിനെ നായകനാക്കി ഒരുക്കുന്ന ഭൂത് ബംഗ്ല എന്ന ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കുകളിലാണ് സംവിധായകന്‍. സിനിമാ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനിടെ ഈ ഒരു കരിയരില്‍ നിന്ന് തനിക്ക് ലഭിച്ച ഏറ്റവും വലിയ ഉപദേശത്തെ കുറിച്ച് പ്രിയദര്‍ശന്‍ സംസാകിക്കുകയുണ്ടായി.

ആ ഉപദേശം കിട്ടിയത് എന്റെ ഭാര്യ ലിസി യില്‍ നിന്നാണ് എന്ന് പ്രിയന്‍ പ്രത്യേകിച്ച് പറയുന്നുണ്ട്. മറ്റൊന്നുമല്ല ലിസി പറഞ്ഞത്, ചേട്ടാ നിങ്ങള്‍ ഒരിക്കലും സിനിമ നിര്‍മിക്കരുത്, നിങ്ങളുടെ മേഖല സംവിധാനമാണ്. കൈയ്യില്‍ നിന്ന് കാശെടുത്ത് സിനിമ നിര്‍മിക്കരുത് എന്ന ഉപദേശമാണത്രെ പ്രിയദര്‍ശന് ലിസി നല്‍കിയത്. ഈ അന്‍പത് വര്‍ഷത്തെ സിനിമ ജീവിതത്തിനിടയില്‍ ഇതുവരെ താന്‍ ഒരു സിനിമയും നിര്‍മിച്ചിട്ടില്ല എന്ന് പ്രിയന്‍ വ്യക്തമാക്കുകയും ചെയ്യുന്നു.

Also Read: ഡാന്‍സ് കളിക്കാന്‍ പറഞ്ഞു, കളിച്ചു, സ്റ്റിജില്‍ വച്ച് പാന്റ്‌സ് കീറി; ഇനി ശ്രദ്ധിച്ചേ ചെയ്യൂ എന്ന് ധ്രുവ് വിക്രം

ഇപ്പോള്‍ മോഹന്‍ലാലിനൊപ്പം തന്റെ നൂറാമത്തെ സിനിമ പ്രഖ്യാപിച്ചിരിയ്ക്കുകയാണ്. ഇതുവരെ ഒരു സിനിമയും ഞാന്‍ പ്രൊഡ്യൂസ് ചെയ്തിട്ടില്ല. എന്റെ ജോലി അതല്ല, സംവിധാനമാണ്. വളരെ നന്നായി പ്രൊഡ്യൂസ് ചെയ്യുന്ന ഒരുപാട് നിര്‍മാതാക്കളെ എനിക്കറിയാം. സിനിമ പ്രൊഡ്യൂസ് ചെയ്യുമ്പോള്‍ ഒരു പ്രൊഡ്യൂസര്‍ എപ്പോഴും അതിന്റെ ചെലവുകളെ കുറിച്ച് കോണ്‍ഷ്യസ് ആയിരിക്കും, ഒരു സംവിധാകന്‍ എന്ന നിലയിലുള്ള എന്റെ ക്രിയേറ്റീവിറ്റ് അവിടെ നഷ്ടപ്പെടും.

ഒരു സവിധായകന്‍ എന്ന നിലയില്‍ എനിക്കൊരു സീന്‍ നൂറ് പേരെ വച്ച് സംവിധാനം ചെയ്യണമായിരിക്കും, പക്ഷേ ഞാനൊരു പ്രൊഡ്യൂസര്‍ കൂടെയാണെങ്കില്‍ 25 മതി, 100 ന്റെ ആവശ്യമില്ല എന്ന് പറഞ്ഞേക്കാം. അതിനൊപ്പം പ്രൊഡ്യൂസര്‍ എന്ന നിലയിലുള്ള നമ്മുടെ ടെന്‍ഷന്‍ സംവിധായകന്‍ എന്ന ക്രിയേറ്ററുമായി മിക്‌സ് ചെയ്തുകൊണ്ടേ നില്‍ക്കാന്‍ സാധിക്കൂ. എത്ര പണം എനിക്കില്‍ നിന്ന് ഉണ്ടാക്കാം എന്ന് ചിന്തിച്ച് സിനിമ സംവിധാനം ചെയ്യുന്നത് വലിയൊരു ക്ലാഷാണ്.


നിര്‍മാതാവിനെ സംബന്ധിച്ച് സിനിമ ഒരു വ്യവസായം മാത്രമാണ്, അവിടെ ക്രിയേറ്റീവിറ്റിക്ക് സാധ്യതിയില്ല. അതുകൊണ്ട് എനിക്കും തോന്നി, ലിസി പറഞ്ഞതാണ് ശരി, സിനിമ പ്രൊഡ്യൂസ് ചെയ്യാന്‍ ഞാന്‍ ആളല്ല എന്ന്. ഞാന്‍ സിനിമ പ്രൊഡക്ഷനിലേക്കും ഇറങ്ങിയിരുന്നുവെങ്കില്‍ ഒരിക്കലും നൂറ് സിനിമ എന്ന നിലയിലേക്ക് ഞാന്‍ എത്തില്ലായിരുന്നു എന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article