മിമിക്രി കലാകാരൻ, ഹാസ്യതാരം, ഗായകൻ, ചലച്ചിത്ര നടൻ, സ്റ്റേജ്-ടെലിവിഷൻ താരം എന്നിങ്ങനെ എല്ലാമായിരുന്നു അന്തരിച്ച കലാഭവൻ നവാസ്. മിമിക്രി സ്റ്റേജ് ഷോകൾ അവതരിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. കലാഭവന്റെ മിമിക്രി ട്രൂപ്പിലും അദ്ദേഹം അംഗമായിരുന്നു. പിന്നീട്, സഹോദരനായ നിയാസ് ബക്കറുമായി ചേർന്ന് കൊച്ചിൻ ആർട്‌സിന്റെ ബാനറിൽ ഒട്ടേറെ മിമിക്രി പരിപാടികൾ അവതരിപ്പിച്ചു.
1995-ൽ പുറത്തിറങ്ങിയ 'ചൈതന്യം' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഹിറ്റ്ലർ ബ്രദേഴ്സ് (1997), ജൂനിയർ മാൻഡ്രേക്ക് (1997), മാട്ടുപ്പെട്ടി മച്ചാൻ (1998), ചന്ദാമാമ (1999), തില്ലാന തില്ലാന (2003) തുടങ്ങിയ വേഷങ്ങളിലൂടെ അദ്ദേഹം ശ്രദ്ധേയനായി. സിനിമകളിൽ കൂടുതലും ഹാസ്യകഥാപാത്രങ്ങളെയാണ് അദ്ദേഹം അവതരിപ്പിച്ചത്. 2025-ൽ ഡിറ്റക്ടീവ് ഉജ്ജ്വലനിൽ വ്യത്യസ്ത ഗെറ്റപ്പിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു. 1974-ൽ വടക്കാഞ്ചേരിയിലാണ് ജനനം. നടി രഹ്നയാണ് ഭാര്യ.
പ്രധാന ചിത്രങ്ങൾ:
ചൈതന്യം, ഏഴരക്കൂട്ടം, മിമിക്സ് ആക്ഷൻ 500, കളമശ്ശേരിയിൽ കല്ല്യാണയോഗം (1995), ഹിറ്റ്ലർ ബ്രദേഴ്സ്ജൂനിയർ മാൻഡ്രേക്ക് (1997), മായാജാലം, അമ്മ അമ്മായിയമ്മ, മീനാക്ഷി കല്യാണം, മാട്ടുപ്പെട്ടി മച്ചാൻ(1998), ചന്ദാമാമ, മൈ ഡിയർ കരടി (1999), വൺ മാൻ ഷോ (2001), നീലകാശം നിറയെ (2002), തില്ലാന തില്ലാന(2003), വെട്ടം (2004), ചക്കര മുത്ത് (2006), ചട്ടമ്പിനാട്, ഭൂമി മലയാളം (2009), സീനിയർ മാൻഡ്രേക്ക്, വലിയങ്ങാടി (2010), വീരപുത്രൻ (2011), കോബ്ര, തത്സമയം ഒരു പെൺകുട്ടി (2012), എബിസിഡി, ദി ഫാക്ടറി (2013), മൈലാഞ്ചി മൊഞ്ചുള്ള വീട് (2014), ജോൺ ഹോനായി, ഓർമ്മകളിൽ ഒരു മഞ്ഞുകാലം (2015), അയ്യർ ഇൻ പാകിസ്താൻ (2016), പ്രേതം ഉണ്ട് സൂക്ഷിക്കുക (2017), തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടി, മേരാ നാം ഷാജി, ഡ്രൈവിങ് ലൈസൻസ് (2019), ലൂയിസ് (2021), ആരോ, ഒരു അന്വേഷണത്തിന്റെ തുടക്കം (2024).
Content Highlights: actor-kalabhavan-navas-death
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·