ചൈന ഓപ്പൺ പി.വി.സിന്ധു രണ്ടാം റൗണ്ടിൽ

6 months ago 6

മനോരമ ലേഖകൻ

Published: July 24 , 2025 05:55 PM IST

1 minute Read

പി.വി. സിന്ധു (പിടിഐ ചിത്രം)
പി.വി. സിന്ധു (പിടിഐ ചിത്രം)

ചാങ്ചോ∙ ചൈന ഓപ്പൺ സൂപ്പർ 1000 ബാഡ്മിന്റൻ ടൂർണമെന്റിൽ ഇന്ത്യൻ താരം പി.വി.സിന്ധു രണ്ടാം റൗണ്ടിൽ. ജപ്പാന്റെ ടൊമോക മിയാസാക്കിയെയാണ് മുൻ ലോക ചാംപ്യനായ സിന്ധു തോൽപിച്ചത്. സ്കോർ: 21-15, 8-21, 21-17.

ആദ്യ റൗണ്ടിൽ സ്കോട്‌ലൻഡ് താരം കിർസ്റ്റി ഗിൽമോറിനെ അട്ടിമറിച്ച (21-11, 21-16) ഇന്ത്യയുടെ പതിനേഴുകാരി ഉന്നതി ഹൂഡയാണ് രണ്ടാം റൗണ്ടിൽ സിന്ധുവിന്റെ എതിരാളി. പുരുഷ ഡബിൾസിൽ ഇന്ത്യയുടെ സാത്വിക്സായ്‌രാജ്– ചിരാഗ് ഷെട്ടി സഖ്യവും രണ്ടാം റൗണ്ടിൽ കടന്നു. 

English Summary:

PV Sindhu advances to the 2nd circular of the China Open badminton tournament. The Indian badminton prima defeated Japan's Tomoka Miyazaki and volition look Unnati Hooda successful the adjacent round.

Read Entire Article