ചൈന മാസ്റ്റേഴ്‌സ് ബാഡ്മിന്റൺ; ഫൈനലിൽ സാത്വിക്-ചിരാഗ് സഖ്യത്തിന് തോൽവി

4 months ago 4

21 September 2025, 05:43 PM IST

satwik chirag

സാത്വിക്-ചിരാഗ് സഖ്യം | X.com/@IndiaSportsHub

ഷെൻസെൻ (ചൈന): ചൈന മാസ്റ്റേഴ്‌സ് ബാഡ്മിന്റൺ ഡബിൾസ് ഫൈനലിൽ ഇന്ത്യയുടെ സാത്വിക് സായ്‌രാജ്-ചിരാഗ് ഷെട്ടി സഖ്യത്തിന് തോൽവി. ഒന്നാം സീഡായ കൊറിയയുടെ കിം വോൺ ഹൊ-സിയൊ സ്യുങ് ജെ സഖ്യത്തോടാണ് പരാജയപ്പെട്ടത്. ഇന്ത്യൻ സഖ്യത്തെ നേരിട്ടുള്ള ​ഗെയിമുകൾക്ക് കീഴടക്കിയാണ് കൊറിയൻ സഖ്യം കിരീടം നേടിയത്.

ആദ്യ ഗെയിം 21-19 നും രണ്ടാം ഗെയിം 21-15 നുമാണ് കൊറിയന്‍ സഖ്യം സ്വന്തമാക്കിയത്. 45 മിനിറ്റിനുള്ളില്‍ ഫൈനല്‍ അവസാനിക്കുകയും ചെയ്തു. രണ്ടാം സീഡായ മലേഷ്യയുടെ അരോൺ ചിയ-സോഹ് വൂയ് യിക് സഖ്യത്തെയാണ് മുൻ ലോക ഒന്നാംനമ്പറായ ഇന്ത്യൻ കൂട്ടുകെട്ട് സെമിയിൽ കീഴടക്കിയത്. എന്നാൽ, ഫൈനലിൽ ഈ പ്രകടനം ആവർത്തിക്കാനായില്ല.

ബാഡ്മിന്റൺ വേൾഡ് ടൂറിൽ തുടരെ രണ്ടാം ഫൈനലിലാണ് സാത്വിക്കും ചിരാഗും തോൽക്കുന്നത്. കഴിഞ്ഞയാഴ്ച ഹോങ് കോങ് ഓപ്പണിൽ ഫൈനലിൽ തോറ്റിരുന്നു.

Content Highlights: China Masters 2025 badminton Satwik-Chirag suffer doubles final

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article