21 September 2025, 08:00 AM IST

ചൈന മാസ്റ്റേഴ്സ് ബാഡ്മിന്റൺ ഡബിൾസിൽ ഫൈനലിൽ പ്രവേശിച്ച ഇന്ത്യയുടെ സാത്വിക് സായ്രാജ് - ചിരാഗ് ഷെട്ടി സഖ്യത്തിന്റെ ആഹ്ലാദം | x.com/TheKhelIndia
ഷെൻസെൻ (ചൈന): ഇന്ത്യയുടെ സാത്വിക് സായ്രാജ്-ചിരാഗ് ഷെട്ടി സഖ്യം ചൈന മാസ്റ്റേഴ്സ് ബാഡ്മിന്റൺ ഡബിൾസ് ഫൈനലിൽ. രണ്ടാം സീഡായ മലേഷ്യയുടെ അരോൺ ചിയ-സോഹ് വൂയ് യിക് സഖ്യത്തെയാണ് മുൻ ലോക ഒന്നാംനമ്പറായ ഇന്ത്യൻ കൂട്ടുകെട്ട് സെമിയിൽ കീഴടക്കിയത്. (21-17, 21-14). ഒളിമ്പിക് മെഡൽ ജേതാക്കളായ മലേഷ്യൻ ജോഡിയെ ലോക ചാമ്പ്യൻഷിപ്പ് ക്വാർട്ടറിലും ഇന്ത്യൻ സഖ്യം തോൽപ്പിച്ചിരുന്നു.
ബാഡ്മിന്റൺ വേൾഡ് ടൂറിൽ തുടരെ രണ്ടാംഫൈനലാണ് സാത്വികും ചിരാഗും കളിക്കുന്നത്. കഴിഞ്ഞയാഴ്ച ഹോങ് കോങ് ഓപ്പണിൽ ഫൈനലിൽ തോറ്റിരുന്നു. ഒന്നാം സീഡായ കൊറിയയുടെ കിം വോൺ ഹൊ-സിയൊ സ്യുങ് ജെ കൂട്ടുകെട്ടിനെയാണ് ഫൈനലിൽ എട്ടാം സീഡായ സാത്വിക്കും ചിരാഗും നേരിടുക.
Content Highlights: Satwiksairaj Rankireddy & Chirag Shetty Reach China Masters Badminton Finals








English (US) ·