ചൈനയ്ക്ക് ഏഷ്യാകപ്പ് വനിതാ ഹോക്കി കിരീടം, ഇന്ത്യയ്ക്ക് ലോകകപ്പിന് നേരിട്ട് യോഗ്യതയില്ല

4 months ago 5

ഓൺലൈൻ ഡെസ്ക്

Published: September 14, 2025 09:22 PM IST Updated: September 15, 2025 09:48 AM IST

1 minute Read

ചൈനീസ് താരങ്ങളുടെ ആഹ്ലാദം.
ചൈനീസ് താരങ്ങളുടെ ആഹ്ലാദം.

ഹാങ്ചോ (ചൈന) ∙ ഒരുഗോളിനു മുന്നിട്ടുനിന്ന ശേഷം നാലുഗോളുകൾ തിരിച്ചുവാങ്ങിയ ഇന്ത്യ ഏഷ്യാകപ്പ് വനിതാ ഹോക്കി ഫൈനലിൽ ചൈനയോടു തോൽവി വഴങ്ങി (1–4). അടുത്ത വർഷത്തെ ലോകകപ്പ് ഹോക്കിക്കു നേരിട്ടു യോഗ്യത നേടാനുള്ള സുവർണാവസരവും ഇതോടെ ഇന്ത്യയ്ക്കു നഷ്ടമായി.

കളി തുടങ്ങി ആദ്യ മിനിറ്റിൽ തന്നെ ഇന്ത്യ ഗോൾ നേടിയതാണ്. പെനൽറ്റി കോർണറിൽനിന്നു നവ്നീത് കൗർ ലക്ഷ്യം കണ്ടു (1–0). ചൈന കളിയിലേക്ക് ഉണരും മുൻപേ നേടിയ ഈ മേധാവിത്വം പിന്നീടു കാത്തുസൂക്ഷിക്കാൻ ഇന്ത്യയ്ക്കായില്ല.

സിക്സിയ ഔ (21–ാം മിനിറ്റ്), ലോങ് ലി (41), മെയ്റോങ് സു(51), ജിയാഖി സോങ് (53) എന്നിവരുടെ ഗോളുകളിൽ ചൈന വിജയം അടിവരയിട്ടുറപ്പിച്ചു. ചൈനയുടെ മൂന്നാം ഏഷ്യാകപ്പ് കിരീടമാണിത്. 1989ലും 2009ലുമാണ് ഇതിനു മുൻപ് ചൈന ജേതാക്കളായത്.

English Summary:

China bushed India successful Asia Cup hockey

Read Entire Article