ചൈനീസ് സൈനിക ജനറൽ ഷാവോ സോങ്‌കിയെ സിപിപിസിസിയിൽ നിന്ന് നീക്കി

2 weeks ago 3

ചൈനീസ് സൈനിക ജനറൽ ഷാവോ സോങ്‌കിയെ ചൈനീസ് പീപ്പിൾസ് പൊളിറ്റിക്കൽ കൺസൾട്ടേറ്റീവ് കോൺഫറൻസിന്റെ (സിപിപിസിസി) 14-ാമത് ദേശീയ കമ്മിറ്റിയുടെ സ്റ്റാൻഡിങ് കമ്മിറ്റിയിൽ നിന്ന് നീക്കി. 2026 ഓഗസ്റ്റ് 26-നാണ് നടപടി. ഇതോടെ സിപിപിസിസിയിലെ അംഗത്വത്തിനൊപ്പം വംശീയ, മതകാര്യ കമ്മിറ്റിയുടെ വൈസ് ചെയർമാൻ സ്ഥാനവും ഷാവോ സോങ്‌കിക്ക് നഷ്ടമായി.

എന്താണ് സിപിപിസിസി?

ചൈനയിലെ പ്രധാന രാഷ്ട്രീയ ഉപദേശക സ്ഥാപനമാണ് ചൈനീസ് പീപ്പിൾസ് പൊളിറ്റിക്കൽ കൺസൾട്ടേറ്റീവ് കോൺഫറൻസ്. രാജ്യത്തിന്റെ രാഷ്ട്രീയ സംവിധാനത്തിൽ നാഷണൽ പീപ്പിൾസ് കോൺഗ്രസിനൊപ്പം പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി, മറ്റ് രാഷ്ട്രീയ പാർട്ടികൾ, വിവിധ ബഹുജന സംഘടനകൾ, സ്വതന്ത്ര വ്യക്തികൾ എന്നിവരുടെ പ്രതിനിധികൾ ഉൾപ്പെടുന്നു.

2016 മുതൽ 2020 ഡിസംബർ വരെ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ വെസ്റ്റേൺ തിയേറ്റർ കമാൻഡിന്റെ കമാൻഡറായിരുന്നു ഷാവോ സോങ്‌കി. ചൈനീസ് സൈന്യത്തിന്റെ അഞ്ച് തിയേറ്റർ കമാൻഡുകളിൽ ഒന്നായ വെസ്റ്റേൺ തിയേറ്റർ കമാൻഡിന്റെ പരിധിയിൽ ഇന്ത്യയുമായുള്ള യഥാർത്ഥ നിയന്ത്രണ രേഖ (LAC) ഉൾപ്പെടെയുള്ള ചൈനയുടെ പടിഞ്ഞാറൻ അതിർത്തി മേഖലകൾ ഉൾപ്പെടുന്നു.

ഷാവോ സോങ്‌കി വെസ്റ്റേൺ തിയേറ്റർ കമാൻഡിനെ നയിച്ചിരുന്ന കാലത്താണ് 2020 ജൂൺ 15-ന് കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ ഇന്ത്യ-ചൈന സൈനികർ തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ നടന്നത്.

സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടു. ചൈന പിന്നീട് പുറത്തുവിട്ട കണക്കുകൾ പ്രകാരം നാല് ചൈനീസ് സൈനികരും കൊല്ലപ്പെട്ടിരുന്നു. ഇന്ത്യ-ചൈന അതിർത്തിയിലെ പടിഞ്ഞാറൻ മേഖലയിലാണ് തന്ത്രപ്രധാനമായ ഗാൽവാൻ താഴ്‌വര സ്ഥിതി ചെയ്യുന്നത്.

Read Entire Article