Published: June 28 , 2025 04:39 PM IST
1 minute Read
മുംബൈ∙ ഇന്ത്യൻ ടീമിന്റെ തോൽവികളിൽ പരിശീലകൻ ഗൗതം ഗംഭീറിന് ഇനി ന്യായീകരണങ്ങൾ നിരത്താൻ സാധിക്കില്ലെന്ന് മുൻ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. അഞ്ച് സെഞ്ചറികൾ ഇന്ത്യന്‍ താരങ്ങൾ നേടിയിട്ടും, ഇംഗ്ലണ്ടിനെതിരായ ലീഡ്സ് ടെസ്റ്റിൽ ഇന്ത്യ തോറ്റിരുന്നു. അഞ്ചു വിക്കറ്റ് വിജയമാണ് ഇംഗ്ലണ്ട് നേടിയത്. ഇതോടെയാണ് പരിശീലകനെന്ന നിലയിൽ ഗംഭീറിനെ പഴിച്ച് ആകാശ് ചോപ്ര രംഗത്തെത്തിയത്.
പുതിയ ക്യാപ്റ്റനെന്ന നിലയിൽ ശുഭ്മൻ ഗില്ലിന് ഇനിയും സമയമുണ്ടെന്നും, എന്നാൽ ഗംഭീറിന് ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞു നിൽക്കാൻ സാധിക്കില്ലെന്നും ആകാശ് ചോപ്ര പ്രതികരിച്ചു. ‘‘ഗൗതം ഗംഭീറിനു മുകളിൽ ഒരുപാടു സമ്മർദമുണ്ട്. അതു കൂടി വരികയാണ്. ടെസ്റ്റ് ക്രിക്കറ്റിൽ അദ്ദേഹം ഒരുപാടു മത്സരങ്ങളൊന്നും വിജയിച്ചിട്ടില്ല.’’
‘‘ബംഗ്ലദേശിനെതിരെ രണ്ടു മത്സരങ്ങളും ഓസ്ട്രേലിയയോട് ഒരു കളിയും ജയിച്ചു. ന്യൂസീലൻഡിനോടും ഓസ്ട്രേലിയയോടും മൂന്നും ഇംഗ്ലണ്ടിനോട് ഒരു കളിയും തോറ്റു. അദ്ദേഹം തോറ്റുകൊണ്ടിരിക്കുകയാണ്. വൈറ്റ് ബോൾ ക്രിക്കറ്റിൽ ഗംഭീറിനെ ചോദ്യം ചെയ്യാനില്ല. പക്ഷേ ടെസ്റ്റിൽ അങ്ങനെയല്ല.’’
‘‘ഇംഗ്ലണ്ട് പരമ്പരയിൽ ഗംഭീറിനു മുകളിൽ ഒരുപാടു സമ്മർദമുണ്ടെന്നാണു തോന്നുന്നത്. ഈ പരമ്പര തോറ്റാൽ ഒരു വലിയ ചോദ്യം ബാക്കിയാകും. ടീം മാനേജ്മെന്റ് ചോദിച്ചതെല്ലാം നൽകിയിട്ടുണ്ടെന്നാണ് സിലക്ടർമാർ കരുതുന്നത്. ഏതു രീതിയിൽ കളിക്കുന്ന താരങ്ങളെയും എത്ര വേണമെങ്കിലും ചോദിക്കുന്നതിന് അനുസരിച്ച് കൊടുത്തിട്ടുണ്ട്. അതുകൊണ്ട് ഇനി ഫലങ്ങളാണ് ഉണ്ടാകേണ്ടത്. അക്കാര്യത്തിൽ വിട്ടുവീഴ്ചയൊന്നുമില്ല.’’– ആകാശ് ചോപ്ര യുട്യൂബ് വിഡിയോയിൽ പ്രതികരിച്ചു.
English Summary:








English (US) ·