17 August 2025, 10:01 AM IST

Photo: ANI
ന്യൂഡൽഹി: താജിക്കിസ്താനിൽ നടക്കുന്ന കാഫാ നേഷൻസ് കപ്പ് ഫുട്‌ബോളിനായി 35 അംഗ സാധ്യതാ ടീമിനെ പ്രഖ്യാപിച്ച് പുതിയ കോച്ച് ഖാലിദ് ജമീൽ. സീനിയർ സ്‌ട്രൈക്കർ സുനിൽ ഛേത്രി പട്ടികയിലില്ല.
മുതിർന്നതാരങ്ങളായ ഡിഫൻഡർ സന്ദേശ് ജിങ്കൻ, ഗോൾകീപ്പർ ഗുർപ്രീത് സിങ്, രാഹുൽ ബേക്കെ, റോഷൻ സിങ്, ഉദാന്താ സിങ്, ലാലിയൻസുല ചാങ്‌തെ തുടങ്ങിയവരെ ഉൾപ്പെടുത്തി. ആഷിഖ് കുരുണിയൻ, കെ.പി. രാഹുൽ, അലക്‌സ് സജി, സഹൽ അബ്ദുൾസമദ്, എം.എസ്. ജിതിൻ, ആർമി താരം സുനിൽ ബെഞ്ചമിൻ എന്നിവരാണ് പട്ടികയിലെ മലയാളി സാന്നിധ്യം. മികച്ച സ്‌ട്രൈക്കർമാരുടെ അഭാവം കാരണം വിരമിക്കൽ പ്രഖ്യാപിച്ച സുനിൽ ഛേത്രിയെ മുൻ കോച്ച് മനോള മാർക്വേസ് തിരികെവിളിച്ചിരുന്നു. എന്നാൽ, പ്രതീക്ഷിച്ച പ്രകടനം 41-കാരനായ ഛേത്രിയിൽനിന്നുണ്ടായില്ല.
ബെംഗളൂരുവിൽ തുടങ്ങിയ ക്യാമ്പിൽ 22 താരങ്ങൾ റിപ്പോർട്ട് ചെയ്തു. അവശേഷിക്കുന്നവർ ഡ്യൂറൻഡ് കപ്പ് അവസാനിച്ചശേഷമാവും എത്തുക. നേഷൻസ് കപ്പിൽ 29-ന് താജിക്കിസ്താനുമായാണ് ഇന്ത്യയുടെ ആദ്യമത്സരം.
Content Highlights: nary chhetri nations cupful amerind shot squad khalid jamil








English (US) ·