'ഛോട്ടാ മുംബൈ'യ്ക്ക് ശേഷം റീ റിലീസിൽ ഓളം ഉണ്ടാക്കാൻപോന്ന സിനിമയേത്?;'രാജമാണിക്യം' എന്ന് തീയേറ്റർ ഉടമ

7 months ago 6

Chotta Mumbai Rajamanikyam

പ്രതീകാത്മക ചിത്രം | Photo: X/ Kavitha Theatre, Albin 369

18 വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും പ്രദര്‍ശനത്തിനെത്തിയ ഒരു റീ റിലീസ് ചിത്രം തീയേറ്ററുകളെ ഇളക്കിമറിച്ചുകൊണ്ടിരിക്കുകയാണ്. മോഹന്‍ലാലിനെ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാനംചെയ്ത 'ഛോട്ടോ മുംബൈ' ഒപ്പം ഇറങ്ങിയ പുതിയ ചിത്രങ്ങളെക്കാള്‍ വലിയ കളക്ഷനാണ് ബോക്‌സ് ഓഫീസില്‍ നേടിക്കൊണ്ടിരിക്കുന്നത്. ഇതിനിടെ, മോഹന്‍ലാലിന്റെ തന്നെയും മറ്റ് താരങ്ങളുടേയും കൂടുതല്‍ സിനിമകള്‍ റീ റിലീസ് ചെയ്യാന്‍ സാമൂഹിക മാധ്യമങ്ങളില്‍ മുറവിളി ഉയരുന്നുണ്ട്. അതിനിടെ, ഇനി മലയാളത്തില്‍ റീ റിലീസായെത്തിയാല്‍ പ്രേക്ഷകര്‍ സ്വീകരിക്കാന്‍ സാധ്യതയുള്ള ചിത്രത്തെക്കുറിച്ച് മനസുതുറന്നിരിക്കുകയാണ് എറണാകുളം കവിത തീയേറ്റര്‍ ഉടമ സാജു ജോണി.

കേരളത്തിലെ ഏറ്റവും വലിയ തീയേറ്ററുകളില്‍ ഒന്നാണ് കവിതാ തീയേറ്റര്‍. 'ഛോട്ടോ മുംബൈ'യുടെ റീ റിലീസ് കവിത തീയേറ്ററില്‍ ആഘോഷമാക്കുന്ന കവിതാ തീയേറ്ററില്‍നിന്നുള്ള മോഹന്‍ലാല്‍ ആരാധകരുടെ ദൃശ്യങ്ങളാണ് സാമൂഹികമാധ്യമങ്ങളില്‍ എങ്ങും വൈറല്‍. ഇതിനിടെയാണ്, റീ റിലീസ് ചെയ്താല്‍ തീയേറ്ററില്‍ ഓളം കൊണ്ടുവരുന്നത് ഏത് ചിത്രമായിരിക്കുമെന്ന ചോദ്യത്തിന് സാജു ജോണി മറുപടി പറഞ്ഞത്. ദി ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഇനി കാണാന്‍ പറ്റിയ പടം 'രാജമാണിക്യ'മായിരിക്കും. അത് നന്നായി വരാന്‍ സാധ്യതയുണ്ട്', എന്നായിരുന്നു സാജുവിന്റെ മറുപടി. ഒട്ടേറെ പടങ്ങള്‍ മലയാളത്തില്‍ ഇപ്പോള്‍ റീ റിലീസിനായി ഒരുങ്ങുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'ലേലം, പത്രം, കമ്മിഷണര്‍, കിരീടം, ഉദയനാണ് താരം അങ്ങനെ കുറേ സിനിമകള്‍ വരുന്നുണ്ട്. തീയേറ്ററുകാരെ സംബന്ധിച്ച് ചെറിയ ചിത്രങ്ങളേക്കാള്‍ കളക്ഷന്‍ റീ റിലീസ് ചിത്രം കൊണ്ടുവരുന്നുണ്ട്', സാജു പറഞ്ഞു.

'പഴയകാലത്തേത് നല്ല സിനിമകളല്ലേ. അതൊന്നും പുതിയ പിള്ളേരൊന്നും കണ്ടിട്ടില്ലല്ലോ. ബിഗ് സ്‌ക്രീനില്‍ ഇത്തരം ചിത്രങ്ങള്‍ കാണുന്നത് അവര്‍ക്ക് ഭയങ്കരഹരമാണ്. കേരളത്തില്‍ മാത്രമല്ല. ആന്ധ്രാപ്രദേശിലും ഇങ്ങനെ ചിത്രങ്ങള്‍ റീ റിലീസ് ചെയ്തുകൊണ്ടിരിക്കുകയാണ് എന്നാണ് പറയുന്നത്. വിജയ്‌യുടെ മെര്‍സല്‍ വീണ്ടും റിലീസ് ചെയ്യുന്നത്', സാജു കൂട്ടിച്ചേര്‍ത്തു.

Content Highlights: Mohanlal`s Chotta Mumbai Re-Release Success: Which Classic is Next?

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article