ജംഷഡ്പുർ എഫ്‍സി ഐഎസ്എൽ സെമിയിൽ; പൊരുതിക്കളിച്ച നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ 2–0ന് തോൽപ്പിച്ചു

9 months ago 6

ഓൺലൈൻ ഡെസ്‌ക്

Published: March 31 , 2025 01:17 PM IST

1 minute Read

ഗോൾനേട്ടം ആഘോഷിക്കുന്ന ജംഷഡ്പുർ എഫ്‍സി താരങ്ങൾ (ജംഷഡ്പുർ എഫ്‍സി പങ്കുവച്ച ചിത്രം)
ഗോൾനേട്ടം ആഘോഷിക്കുന്ന ജംഷഡ്പുർ എഫ്‍സി താരങ്ങൾ (ജംഷഡ്പുർ എഫ്‍സി പങ്കുവച്ച ചിത്രം)

ഷില്ലോങ് ∙ പൊരുതിക്കളിച്ച നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ 2–0ന് തോൽപിച്ച് ജംഷഡ്പുർ എഫ്സി ഐഎസ്എൽ ഫുട്ബോൾ സെമിയി‍ൽ. വ്യാഴാഴ്ച നടക്കുന്ന സെമി ആദ്യപാദത്തിൽ കൊൽക്കത്ത മോഹൻ ബഗാനാണ് ജംഷഡ്പുരിന്റെ എതിരാളികൾ.

നൈജീരിയൻ താരം സ്റ്റീഫൻ എസ്സി (29–ാം മിനിറ്റ്), സ്പാനിഷ് താരം ജാവി ഹെർണാണ്ടസ് (90+9) എന്നിവരാണ് ജംഷഡ്പുരിന്റെ ഗോളുകൾ നേടിയത്. 88–ാം മിനിറ്റിൽ മൊബഷിർ റഹ്മാൻ ചുവപ്പുകാർഡ് കണ്ടു പുറത്തായതു സെമിയിൽ ജംഷഡ്പുരിനു തിരിച്ചടിയാണ്.

ബെംഗളൂരു എഫ്സി– എഫ്സി ഗോവ ആദ്യസെമി ബുധനാഴ്ച നടക്കും.

English Summary:

Jamshedpur beats NorthEast United 2-0 to unafraid semifinals spot successful ISL 2024-25

Read Entire Article