ജംഷഡ്പുർ എഫ്സി പൂട്ടാനുള്ള ‌‌ടാറ്റയുടെ തീരുമാനം പുനഃപരിശോധിക്കണമെന്നു കല്യാൺ ചൗബേ

1 month ago 4

മനോരമ ലേഖകൻ

Published: August 07, 2026 11:56 PM IST

1 minute Read

ജംഷഡ്പുർ എഫ്സി ടീം (ഫയൽ ചിത്രം) X/@NextGenBlueHQ
ജംഷഡ്പുർ എഫ്സി ടീം (ഫയൽ ചിത്രം) X/@NextGenBlueHQ

ന്യൂഡൽഹി∙ ഐഎസ്എൽ ഫുട്ബോളിൽനിന്നു പിന്മാറാനുള്ള ജംഷഡ്പുർ എഫ്സിയുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് കല്യാൺ ചൗബേ. ടാറ്റ സ്റ്റീൽ കമ്പനിയുടെ ഉടമസ്ഥതയിലാണ് ജംഷഡ്പുർ എഫ്സി. ഐഎസ്എലിൽനിന്ന് പിൻമാറുന്നതായും ക്ലബ് അടച്ചുപൂട്ടുകയാണെന്നും ‌ടാറ്റ ഗ്രൂപ്പ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ ജംഷഡ്പുർ താരങ്ങൾ രംഗത്തെത്തിയിരുന്നു. ഇതേത്തുടർന്നാണ് തീരുമാനം പുനഃപരിശോധിക്കണമെന്ന് കല്യാൺ ചൗബേയും ആവശ്യപ്പെട്ടത്. ഗ്രാമങ്ങൾ കേന്ദ്രീകരിച്ചുള്ള ഫുട്ബോൾ വികസനത്തിനു വേണ്ടിയാണ് ക്ലബ് പൂട്ടുന്നതെന്നും ഇതു മുൻകൂട്ടി നിശ്ചയിച്ചതാണെന്നും ലീഗ് നഷ്ടത്തിലായതു കൊണ്ടല്ല ഇത്തരമൊരു തീരുമാനമെന്നും ടാറ്റ ഗ്രൂപ്പ് വ്യക്തമാക്കി. ‘സീനിയർ ഫുട്ബോൾ ലീഗുകളിൽ ടാറ്റാ ഗ്രൂപ്പ് തുടരണമെന്നാണ് എന്റെ ആഗ്രഹം’– കല്യാൺ ചൗബേ പറഞ്ഞു.

English Summary:

Jamshedpur FC ISL withdrawal is being re-evaluated by the All India Football Federation President Kalyan Chaubey. The AIFF main has urged Tata Steel, the owners of Jamshedpur FC, to reconsider their determination to propulsion retired of the Indian Super League and unopen down the club.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Read Entire Article