Published: November 12, 2025 11:20 PM IST
1 minute Read
മുംബൈ∙ ഇന്ത്യൻ പ്രീമിയര്‍ ലീഗിൽ സഞ്ജു സാംസൺ– രവീന്ദ്ര ജഡേജ ‘സ്വാപ് ഡീലിൽ’ സാം കറന്‍ ടീം മാറാനുള്ള സാധ്യത മങ്ങുന്നു. സഞ്ജു സാംസണിനു പകരം രവീന്ദ്ര ജഡേജയെയും ഇംഗ്ലിഷ് താരം സാം കറനെയും രാജസ്ഥാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സാം കറനെ നിലവിലെ സാഹചര്യത്തിൽ രാജസ്ഥാന് ടീമിലെടുക്കാൻ പറ്റില്ല. സഞ്ജു– ജഡേജ കൈമാറ്റം ഏറക്കുറെ പൂർണമായെങ്കിലും, സഞ്ജുവിനു പകരം ജഡേജയ്ക്കൊപ്പം ഏതു താരത്തെ കൈമാറും എന്നതിലാണു ചർച്ചകൾ തുടരുന്നത്.
ഐപിഎൽ നിയമ പ്രകാരം ഒരു ടീമിന് പരമാവധി എട്ട് വിദേശ താരങ്ങളെയാണ് ടീമില്‍ നിർത്താൻ സാധിക്കുക. രാജസ്ഥാനിൽ ഇപ്പോൾ തന്നെ എട്ട് വിദേശ താരങ്ങളുണ്ട്. അതുകൊണ്ടു തന്നെ ഒരാളെ കൂടി ഉൾക്കൊള്ളാൻ ടീമിനു സാധിക്കില്ല. ജോഫ്ര ആർച്ചർ, ഷിമ്രോൺ ഹെറ്റ്മിയർ, വാനിന്ദു ഹസരംഗ, മഹീഷ് തീക്ഷണ, ഫസല്‍ഹഖ് ഫറൂഖി, ക്വെന മഫാക, നാൻഡ്രെ ബർഗര്‍, ലുഹാൻ ഡെ പ്രിട്ടോറിയസ് എന്നിവരാണ് നിലവിൽ രാജസ്ഥാന്റെ വിദേശ താരങ്ങൾ.
രാജസ്ഥാന്റെ പഴ്സിൽ 30 ലക്ഷം രൂപയാണുള്ളത്. സാം കറന്റെ വില 2.4 കോടിയാണ്. ഇപ്പോഴത്തെ വിദേശ താരങ്ങളിൽനിന്ന് ഒരാളെ റിലീസ് ചെയ്താൽ സ്വാഭാവികമായും ജഡേജയ്ക്കൊപ്പം സാം കറനെയും രാജസ്ഥാന് അനായാസം ടീമിലെത്തിക്കാം. പുറത്തുവരുന്ന വിവരങ്ങൾ പ്രകാരം സഞ്ജു ചെന്നൈ സൂപ്പർ കിങ്സിലെത്തുന്ന കാര്യത്തിൽ ഇനി പ്രഖ്യാപനം മാത്രമാണു ബാക്കിയുള്ളത്.
ഐപിഎലിൽ രവീന്ദ്ര ജഡേജയുടെ ആദ്യത്തെ ടീമാണ് രാജസ്ഥാന്‍ റോയൽസ്. 2008ൽ 19–ാം വയസ്സിലാണ് ജഡേജ രാജസ്ഥാനിൽ ചേരുന്നത്. രണ്ടു സീസണുകൾക്കു ശേഷം 2010ൽ താരത്തിന് വിലക്കു ലഭിച്ചു. മുംബൈ ഇന്ത്യൻസിലേക്കു മാറാനായി ക്ലബ്ബുമായി നേരിട്ടു ചർച്ചകൾ നടത്തിയതോടെയാണ് താരത്തിനെതിരെ നടപടി വന്നത്. വിലക്കിനു ശേഷം ജഡേജ കൊച്ചി ടസ്കേഴ്സ് കേരളയുടെ ഭാഗമായും കളിച്ചു. 2012ൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ഭാഗമായതോടെ താരത്തിന്റെ കരിയറും മാറി. ചെന്നൈയുടെ ഇതിഹാസങ്ങളുടെ നിരയിലെത്തിയ ശേഷമാണ് ജഡേജ ടീം വിടുന്നത്. രാജസ്ഥാനിലേക്കു പോയാൽ ക്യാപ്റ്റന്‍ സ്ഥാനം നൽകാമെന്ന ഓഫറിൻമേലാണ് ജഡേജയുടെ ചുവടുമാറ്റമെന്നും വിവരമുണ്ട്.
English Summary:








English (US) ·