14 July 2025, 06:34 PM IST
.jpg?%24p=9056483&f=16x10&w=852&q=0.8)
ജഡേജയും ബ്രെണ്ടൻ കാഴ്‌സും തമ്മിലുണ്ടായ വാഗ്വാദം, ഇരുവരും ഓട്ടത്തിനിടെ കൂട്ടിമുട്ടിയപ്പോൾ |ഫോട്ടോ:AP,PTI
ലോര്‍ഡ്‌സ്: ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റിന്റെ അവസാന ദിനത്തില്‍ ഇംഗ്ലീഷ് പേസര്‍ ബ്രെണ്ടന്‍ കാഴ്‌സും രവീന്ദ്ര ജഡേജയും കൂട്ടിയിടിച്ചതിന് പിന്നാലെ ഇരുതാരങ്ങളും തമ്മില്‍ ചൂടേറിയ വാഗ്വാദം. ക്ലൈമാക്‌സിലേക്ക് നീണ്ട മത്സരത്തിന്റെ നിര്‍ണായക ദിനത്തില്‍ തുടക്കത്തിലെ ഇന്ത്യക്ക് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. പന്ത്, രാഹുല്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരുടെ പെട്ടെന്നുള്ള പുറത്താകലിന് പിന്നാലെ ഇംഗ്ലീഷ് ബൗളര്‍മാര്‍ ഇന്ത്യയെ പൂര്‍ണ്ണ സമ്മര്‍ദ്ദത്തിലാക്കി. ചെറുത്ത് നിന്ന രവീന്ദ്ര ജഡേജയേയും നിതീഷ് കുമാര്‍ റെഡ്ഡിയേയും മോശം വാക്കുകള്‍ ഉപയോഗിച്ച് പ്രകോപ്പിക്കാനും ശ്രമിച്ചിരുന്നു. ഇതിനിടയിലാണ് ഓടുന്നതിനിടെ ജഡേജ ബ്രെണ്ടന്‍ കാഴ്‌സുമായി കൂട്ടിമുട്ടുന്നത്. ഇത് രംഗം വഷളാക്കി. താരങ്ങള്‍ തമ്മില്‍ ചൂടേറിയ വാക്ക് തര്‍ക്കമുണ്ടായി.
35ാം ഓവറിലെ അവസാന പന്തിലായിരുന്നു ഇത്, റണ്ണിനായി ജഡേജ ഓടിയപ്പോഴാണ് കൂട്ടിയിടിച്ചത്. കൂട്ടിയിടിക്കിടെ കാഴ്‌സ് ജഡേജയുടെ കഴുത്തിൽ പിടിച്ചതാണ് കൂടുതല്‍ പ്രകോപനമുണ്ടാക്കിയത്. റണ്‍ പൂര്‍ത്തിയാക്കിയ ശേഷം, ജഡേജ കാഴ്‌സിനോട് രോഷാകുലനായി, കാഴ്‌സും അതേ രീതിയില്‍ തിരിച്ചു പ്രതികരിച്ചു. രംഗം ശാന്തമാക്കാന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ സ്റ്റോക്‌സിന് ഇടപെടേണ്ടി വന്നു. ഇരുതാരങ്ങളും നേര്‍ക്കുനേര്‍ വന്നതോടെ കൂട്ടിമുട്ടല്‍ ഒഴിവാക്കാന്‍ സ്‌റ്റോക്‌സ് ഇടയില്‍ കയറി നില്‍ക്കുകയായിരുന്നു.
അഞ്ചാം ദിനത്തില്‍ ഇംഗ്ലീഷ് പേസര്‍മാരുടെ ആധിപത്യത്തില്‍ ഇന്ത്യ തോല്‍വിയുടെ വക്കിലാണ്. രണ്ട് വിക്കറ്റ് മാത്രം ബാക്കി നില്‍ക്കെ ഇംഗ്ലണ്ടിന്റെ ലീഡ് മറികടക്കാന്‍ ഇന്ത്യക്ക് ഇനി 70 റണ്‍സ് കൂടി വേണം.
Content Highlights: Fiery statement erupts betwixt Ravindra Jadeja-Brydon Carse during the last time of the Lords Tesst








English (US) ·