ജഡേജയുടെ ബാറ്റ് മാറ്റണമെന്ന് അമ്പയര്‍; നിരാശയില്‍ ബാറ്റ് നിലത്ത് അടിച്ചു; ഐപിഎല്ലില്‍ വീണ്ടും 'ബാറ്റ് വിവാദം'

8 months ago 7

Authored byനിഷാദ് അമീന്‍ | Samayam Malayalam | Updated: 26 Apr 2025, 1:37 am

IPL 2025 Bat Gauge Test: ആര്‍ക്കും ബാറ്റിങില്‍ അനാവശ്യ നേട്ടം ഉണ്ടാവാതിരിക്കാനും നീതി നിലനിര്‍ത്തുന്നതിനുമാണ് ബാറ്റുകളുടെ വലുപ്പം പരിശോധിക്കുന്നത് കര്‍ക്കശമാക്കിയതെന്ന് ഐപിഎല്‍ ചെയര്‍മാന്‍ അരുണ്‍ ധുമാല്‍. രവീന്ദ്ര ജഡേയ്ക്ക് പുറമേ നേരത്തേ ഷിംറോണ്‍ ഹെറ്റ്മെയര്‍, ഫിലിപ്പ് സാള്‍ട്ട്, ഹര്‍ദിക് പാണ്ഡ്യ തുടങ്ങിയവരുടെ ബാറ്റുകള്‍ മല്‍സരത്തിനിടെ പരിശോധിച്ചിരുന്നു.

സിഎസ്‌കെ-എസ്ആര്‍എച്ച് മല്‍സരത്തിനിടെ രവീന്ദ്ര ജഡേജയുടെ അമ്പയര്‍ ബാറ്റ് പരിശോധിക്കുന്നു.സിഎസ്‌കെ-എസ്ആര്‍എച്ച് മല്‍സരത്തിനിടെ രവീന്ദ്ര ജഡേജയുടെ അമ്പയര്‍ ബാറ്റ് പരിശോധിക്കുന്നു. (ഫോട്ടോസ്- Samayam Malayalam)
ഐപിഎല്‍ 2025ല്‍ (IPL 2025) ഉപയോഗിക്കുന്ന ബാറ്റുകളുടെ വലുപ്പം നിയമാനുസൃതമാണോയെന്ന പരിശോധന (Bat Gauge Test) കര്‍ക്കശമാക്കി അമ്പയര്‍മാര്‍. ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും (CSK vs SRH) തമ്മിലുള്ള മല്‍സരത്തിനിടെയാണ് പുതിയ സംഭവം.

ചെന്നൈ സൂപ്പര്‍ കിങ്സിന്റെ വെറ്ററന്‍ കളിക്കാരനായ രവീന്ദ്ര ജഡേജയുടെ (Ravindra Jadeja) ബാറ്റ് ആണ് അമ്പയര്‍ ഗേജ് ടെസ്റ്റിന് വിധേയമാക്കിയത്. പരിശോധനയില്‍ പരാജയപ്പെട്ടതോടെ ബാറ്റ് മാറ്റാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അമ്പയറുമായി ജഡേജ ഒരു നിമിഷം തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഉടന്‍ തന്നെ വഴങ്ങിയെങ്കിലും ബാറ്റ് മാറ്റാന്‍ നിര്‍ബന്ധിതനായ നിരാശയിലും അവിശ്വാസത്തോടെയും അദ്ദേഹം ബാറ്റ് നിലത്ത് അടിച്ചു.


ജഡേജയുടെ ബാറ്റ് മാറ്റണമെന്ന് അമ്പയര്‍; നിരാശയില്‍ ബാറ്റ് നിലത്ത് അടിച്ചു; ഐപിഎല്ലില്‍ വീണ്ടും 'ബാറ്റ് വിവാദം'


ജഡേജയുടെ ബാറ്റ് വലുപ്പ നിയന്ത്രണങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതോടെയാണ് അനുവദിക്കാനാവില്ലെന്ന് അമ്പയര്‍ വ്യക്തമാക്കിയത്. നിയമപ്രകാരമുള്ള മറ്റൊരു ബാറ്റ് ഉടന്‍ തന്നെ കൊണ്ടുവന്ന് 37 കാരന്‍ ക്രീസിലെത്തുകയും ചെയ്തു.

അഞ്ചാം ഓവറില്‍ സാം കറന്‍ പുറത്തായപ്പോഴാണ് ജഡേജ ബാറ്റിങിന് ഇറങ്ങിയത്. 17 പന്തില്‍ 21 റണ്‍സെടുത്ത് ജഡേജ പുറത്തായി. നിര്‍ണായക മല്‍സരത്തില്‍ സിഎസ്‌കെ തോല്‍ക്കുകയും പ്ലേഓഫ് മോഹങ്ങള്‍ ഏതാണ്ട് അസ്തമിക്കുകയും ചെയ്തു. 19.5 ഓവറില്‍ 154 റണ്‍സിന് സിഎസ്‌കെ ഓള്‍ഔട്ടായപ്പോള്‍ 18.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ എസ്ആര്‍എച്ച് ലക്ഷ്യംകണ്ടു.

ഹാര്‍ദിക് പാണ്ഡ്യയുടെ ബാറ്റിന്റെ പ്രശ്‌നമെന്ത്? അമ്പയര്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കാനുള്ള കാരണമിതാണ്
ഇത്തവണ ഐപിഎല്ലില്‍ നിരവധി തവണ അമ്പയര്‍മാര്‍ ബാറ്റ് ഗേജ് ടെസ്റ്റ് നടത്തിയിരുന്നു. ന്യൂഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള മല്‍സരത്തില്‍ എംഐ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ബാറ്റിങിനിറങ്ങിയപ്പോള്‍ ബാറ്റ് അളന്നതും ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ വലുപ്പ നിയന്ത്രണങ്ങള്‍ പാലിക്കുന്നതിനാല്‍ ഹാര്‍ദികിന് ബാറ്റ് മാറ്റേണ്ടി വന്നില്ല.

ബാറ്റ് ഗേജിലൂടെ കടന്നുപോകുന്നുണ്ടോ എന്നാണ് അമ്പയര്‍മാര്‍ പരിശോധിക്കുന്നത്. ഏപ്രില്‍ 13ന് ജയ്പൂരില്‍ രാജസ്ഥാന്‍ റോയല്‍സ്-റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മത്സരത്തിനിടെ ഷിംറോണ്‍ ഹെറ്റ്മെയറിന്റെയും ഫിലിപ്പ് സാള്‍ട്ടിന്റെയും ബാറ്റുകള്‍ പരിശോധിച്ചിരുന്നു.
സഞ്ജു സാംസണ്‍ എപ്പോള്‍ തിരിച്ചെത്തുമെന്ന് പറയാനാവില്ല; പരിക്കിനെക്കുറിച്ച് പുതിയ വിവരങ്ങള്‍ പങ്കുവച്ച് റിയാന്‍ പരാഗ്
മല്‍സരത്തിന് ഉപയോഗിക്കുന്ന ബാറ്റുകള്‍ക്ക് കൈപ്പിടി മുതല്‍ താഴെ വരെ ആകെ നീളം 38 ഇഞ്ചില്‍ (96.4 സെ.മീ) കവിയരുതെന്നാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിന്റെ നിബന്ധന. ബാറ്റിന്റെ പ്രധാന ഭാഗം (ഫെയ്‌സ് വിഡത്ത്) 4.25 ഇഞ്ച് (10.79 സെ.മീ) കവിയരുത്. മധ്യ കനം 2.64 ഇഞ്ച് (6.7 സെ.മീ), അരികിലെ വീതി 1.56 ഇഞ്ച് (4 സെ.മീ) എന്നിങ്ങനെയാണ് പരിധി. ബാറ്റുകള്‍ ബാറ്റ് ഗേജിലൂടെ കടന്നുപോകാന്‍ കഴിയണം.

നിഷാദ് അമീന്‍

രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക

Read Entire Article