'ജാന്‍.എ.മന്‍', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റര്‍ ചിത്രങ്ങള്‍ക്ക് ശേഷം ചീയേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേര്‍ന്ന് നിര്‍മിക്കുന്ന 'ധീരന്‍' സിനിമയുടെ റിലീസ് അപ്‌ഡേറ്റ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ജൂലൈയില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്ന അപ്‌ഡേറ്റ് പോസ്റ്ററാണ് പുറത്തിറങ്ങിയത്. പോസ്റ്ററില്‍ മാല പടക്കം പിടിച്ചു നില്‍ക്കുന്ന നായകന്‍ രാജേഷ് മാധവനും സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ. ജയന്‍, അശോകന്‍ എന്നിവരെയും കാണാം. ഇതിന് മുന്‍പ് ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകള്‍ സൂചിപ്പിക്കുന്നത് തീര്‍ത്തും പക്കാഫണ്‍ എന്റര്‍ടെയ്‌നര്‍ തന്നെയാകും 'ധീരന്‍' എന്നാണ്. 'ഭീഷ്മപര്‍വം' എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാകുന്നു എന്ന സവിശേഷതയും 'ധീരനു'ണ്ട്. ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്.
രാജേഷ് മാധവന്‍ നായകനാകുന്ന ധീരനില്‍ ജഗദീഷ്, മനോജ് കെ. ജയന്‍, ശബരീഷ് വര്‍മ്മ, അശോകന്‍, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണന്‍ എന്നിവരാണ് മറ്റുതാരങ്ങള്‍. അശ്വതി മനോഹരനാണ് നായിക. ഇവരെ കൂടാതെ സിദ്ധാര്‍ഥ് ഭരതന്‍, അരുണ്‍ ചെറുകാവില്‍, ശ്രീകൃഷ്ണ ദയാല്‍ (ഇന്‍സ്‌പെക്ടര്‍ ഋഷി, ജമ, ദ ഫാമിലി മാന്‍ ഫെയിം), ഇന്ദുമതി മണികണ്ഠന്‍ (മെയ്യഴകന്‍, ഡ്രാഗണ്‍ ഫെയിം), വിജയ സദന്‍, ഗീതി സംഗീത, അമ്പിളി (പൈങ്കിളി ഫെയിം) എന്നിവരും ധീരനിലെ മുഖ്യ താരങ്ങളാണ്.
അര്‍ബന്‍ മോഷന്‍ പിക്‌ചേഴ്‌സും, യുവിആര്‍ മൂവീസ്, ജാസ് പ്രൊഡക്ഷന്‍സ് എന്നിവരാണ് സഹനിര്‍മാതാക്കള്‍. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകന്‍ ഹരികൃഷ്ണന്‍ ലോഹിതദാസ് ആണ് 'ധീരന്റെ' ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
സംഗീതം: മുജീബ് മജീദ്, എഡിറ്റിങ്: ഫിന്‍ ജോര്‍ജ് വര്‍ഗീസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രണവ് മോഹന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: സുനില്‍ കുമാരന്‍, വരികള്‍: വിനായക് ശശികുമാര്‍, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: സുധി സുരേന്ദ്രന്‍, ആക്ഷന്‍ ഡയറക്ടേഴ്‌സ്: മഹേഷ് മാത്യു, മാഫിയ ശശി, അഷ്റഫ് ഗുരുക്കള്‍, സൗണ്ട് ഡിസൈന്‍: വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: സുധീഷ് രാമചന്ദ്രന്‍, പിആര്‍ഒ: വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍, സ്റ്റീല്‍സ്: റിഷാജ് മുഹമ്മദ്, ഡിസൈന്‍സ്: യെല്ലോ ടൂത്ത്‌സ്, ഡിസ്ട്രിബൂഷന്‍: ഐക്കണ്‍ സിനിമാസ് റിലീസ്.
Content Highlights: Dheeran starring Rajesh Madhavan, releases successful July
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·