Published: November 19, 2025 11:31 AM IST Updated: November 19, 2025 11:42 AM IST
1 minute Read
കിങ്സറ്റൻ∙ ഫിഫ ലോകകപ്പ് ഫൈനൽസിനു യോഗ്യത നേടി ക്യുറസാവോയും. കരീബിയൻ ദ്വീപുകളിലെ കുഞ്ഞൻ രാജ്യമായ ക്യുറസാവോ ആദ്യമായാണ് ലോകകപ്പിന് യോഗ്യത നേടുന്നത്. 1,56,000 മാത്രമാണ് ക്യുറസാവോയിലെ ജനസംഖ്യ. ലോകകപ്പ് ചരിത്രത്തിൽ ടൂർണമെന്റിനു യോഗ്യത നേടുന്ന ഏറ്റവും ചെറിയ രാജ്യമാണ് ക്യുറസാവോ. 2018ൽ യോഗ്യത നേടിയ, ഏകദേശം 3,50,000 മാത്രം ജനസംഖ്യയുള്ള ഐസ്‌ലൻഡാണ് ഇതിനുമുൻപ് ലോകകപ്പിന് യോഗ്യത നേടിയ ഏറ്റവും ചെറിയ രാജ്യം.
കോൺകകാഫ് യോഗ്യതാ റൗണ്ടിൽ ജമൈക്കയെ ഗോൾരഹിത സമനിലയിൽ തളച്ചാണ് ക്യുറസാവോ ചരിത്രത്തിലേക്ക് വലകുലുക്കിയത്. ഗ്രൂപ്പ് ബിയിൽ ഒന്നാമതായ ക്യൂറസാവോയ്ക്ക് ആറു മത്സരങ്ങളിൽനിന്ന് 12 പോയിന്റാണുള്ളത്. നെതർലൻഡ്സിന് കീഴിലുള്ള ദ്വീപ് രാഷ്ട്രമായ ക്യുറസാവോയിലെ എല്ലാ താരങ്ങളും നെതർലൻഡ്സിൽ ജനിച്ചവർ.പ്രശസ്തനായ ഡച്ചുകാരൻ ഡിക്ക് അഡ്വക്കറ്റാണ് ടീമിന്റെ പരിശീലകൻ.
അതേസമയം, കോൺകകാഫ് റീജയണിൽനിന്ന് പാനമ, ഹെയ്റ്റി രാജ്യങ്ങളും ലോകകപ്പിന് യോഗ്യത നേടി. 1974നു ശേഷം ആദ്യമായാണ് ഹെയ്റ്റി ലോകകപ്പിനു യോഗ്യത നേടുന്നത്. ജമൈക്ക, സുരിനാം എന്നീ രാജ്യങ്ങൾക്ക് യോഗ്യത നേടണമെങ്കിൽ പ്ലേഓഫ് കളിക്കണം.. ആകെ എട്ടു രാജ്യങ്ങളാണ് കോൺകകാഫ് റീജയണിൽനിന്ന് ലോകകപ്പിൽ പങ്കെടുക്കുക.
English Summary:








English (US) ·