ഞാന്‍ ജനിച്ച ഉടനെ എന്റെ അച്ഛന്റെ അമ്മ ഓടിപ്പോയി കാലണ്ടര്‍ നോക്കി, കന്നി രാശിയില്‍ അത്തം നക്ഷത്രത്തിലാണ് എന്റെ ജനനം. കുംബത്തിലെ അഞ്ചാമതായി പിറന്ന മകനാണ്. കാലണ്ടര്‍ നോക്കിയതും മുത്തശ്ശി ഓടി വന്നിട്ട് പറഞ്ഞു, അവനെ കൊന്നു കളഞ്ഞേക്കൂ, അത്തം നക്ഷത്രം, അഞ്ചാം പിറവി, വീട്ടില് പഞ്ഞം കൊണ്ടുവരാന്‍ പോകുകയാണ്, എന്റെ മകനെ കൊല്ലാന്‍ പോകുന്നവനാണ് എന്ന്. അതായത്, അത്തം നക്ഷത്രത്തില്‍ അഞ്ചാമത് ഒരു ആണ്‍ കുഞ്ഞ് പിറന്നാള്‍, അച്ഛന്റെ ഇടിപ്പുയരം വരെ വളരുമ്പോഴേക്കും അച്ഛന്‍ മരണപ്പെടും എന്നാണ് വിശ്വാസം.
പ്രത്യേക പൂജയും വഴിപാടും, സാരിയും ഭക്ഷണവും ദാനം ചെയ്തു; മൂക്കുത്തി അമ്മന്‍ 2 ന് വേണ്ടി നയന്‍താര ചെയ്തത്
എന്നെ കണ്ടാല്‍ തന്നെ മുത്തശ്ശിക്ക് ദേഷ്യമാണ്. എന്നെ കാണുമ്പോള്‍ എല്ലാം, ഇവിനെ കൊന്നുകള കൊന്നുകള എന്ന് പറയും. എന്നെ വിറകെടുത്ത് എറിയും, ഉപദ്രവിക്കും, കഷ്ടപ്പെടുത്തിക്കൊണ്ടേയിരിക്കും. ഇതൊക്കെ കണ്ടുകൊണ്ട്, ഒന്നും പറയാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു എന്റെ അമ്മ. മുത്തശ്ശിക്ക് അവരുടെ മകന് എന്തെങ്കിലും പറ്റുമോ എന്ന പേടി, എന്റെ അമ്മയ്ക്ക് എനിക്ക് കിട്ടിക്കൊണ്ടിരിക്കുന്ന ഉപദ്രവം കണ്ടുകൊണ്ടുള്ള വേദന. അവര്‍ക്കിടയില്‍ അങ്ങനെ ഒരു പോരാട്ടം നടക്കുകയായിരുന്നു.
ഈ കോലാഹലങ്ങള്‍ക്കിടയില്‍ എനിക്ക് ജാതകവും എഴുതിയിട്ടില്ല. ഇവന്‍ പാതിയില്‍ തന്നെ പോകുന്നവനല്ലേ, ഇവനെന്തിന് ജാതകം എന്നാണ് ചോദിച്ചിരുന്നത്. ജനന തിയ്യതിയോ വര്‍ഷമോ ഒന്നും കുറിച്ചു വച്ചിരുന്നില്ല. ഏതോ സ്‌കൂളില്‍ കൊണ്ടു പോയി ചേര്‍ത്തു, എന്നെ കൊണ്ട് ആവുന്നത് പോലെ ഞാന്‍ പഠിച്ചു. മുത്തശ്ശി പറഞ്ഞത് പോലെ ഞാന്‍ അച്ഛന്റെ ഇടിപ്പുയരം വളര്‍ന്നപ്പോള്‍, അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ അച്ഛന്‍ മരിച്ചു പോയി. അത് എന്റെ മനസ്സിനെ വല്ലാതെ ബാധിച്ചു.
അതൊക്കെ കഴിഞ്ഞ്, ഞാന്‍ ചെന്നൈയിലേക്ക് വന്നു, അപ്പോഴൊക്കെ ഡേറ്റ് ഓഫ് ബര്‍ത്ത് എപ്പോഴാണ് എന്ന് പലരും ചോദിക്കുമ്പോള്‍ എനിക്ക് അറിയില്ലായിരുന്നു. ഞാന്‍ ജനിച്ച് പതിനൊന്നാമത്തെ ദിവസം ദീപാവലിയായിരുന്നു എന്ന് അമ്മ എപ്പോഴും പറയാറുണ്ട്. എനിക്ക് അറിയാവുന്നവരോട് എല്ലാം ചോദിച്ച്, പഞ്ചാങ്കം നോക്കി എന്റെ ജനന തിയ്യതി കണ്ടു പിടിച്ചു, 1969 ഒക്ടോബര്‍ 23
പൊതുവെ ഒരു കുഞ്ഞ് പിറന്നാല്‍ കാത് കുത്തി മൊട്ടയടിക്കുന്നത് ആചാരമാണ്. പക്ഷേ എനിക്കത് ചെയ്തിട്ടില്ല. 45 വയസ്സിന് ശേഷമാണ് ഞാന്‍ ആദ്യമായി തല മൊട്ടയടിച്ചത്- വയ്യപുരി പറഞ്ഞു




English (US) ·