ജന്മദിനത്തിലെ ‘ഡിന്നർ പാർട്ടി’: പുറത്തിറങ്ങുന്നതിനിടെ യുവാവിനെ കെട്ടിപ്പിടിച്ച് സാറ; വൈറലായി വിഡിയോ, സമൂഹമാധ്യമങ്ങളിൽ ചർച്ച

1 month ago 5

ഓൺലൈൻ ഡെസ്‌ക്

Published: October 12, 2026 07:23 PM IST Updated: October 13, 2026 09:10 AM IST

1 minute Read

സാറ തെൻഡുൽക്കറിനെ കെട്ടിപ്പിടിക്കുന്ന യുവാവ് (ഇടത്), സാറ തെൻഡുൽക്കർ (X/@Pra7oel)
സാറ തെൻഡുൽക്കറിനെ കെട്ടിപ്പിടിക്കുന്ന യുവാവ് (ഇടത്), സാറ തെൻഡുൽക്കർ (X/@Pra7oel)

മുംബൈ ∙ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ മകൾ സാറ തെൻഡുൽക്കറിന്റെ ജന്മദിനത്തിൽ സമൂഹമാധ്യമങ്ങളിൽ വൈറലായി ‘'മിസ്റ്ററി മാൻ’ വിഡിയോ. ജന്മദിനാഘോഷത്തിന്റെ ഭാഗമായി മുംബൈയിലെ റസ്റ്ററന്റിൽ എത്തിയപ്പോൾ ഒരു യുവാവിനെ സാറ കെട്ടിപ്പിടിക്കുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. ഒക്‌ടോബർ 12 തിങ്കളാഴ്ചയായിരുന്നു സാറയയുടെ 29–ാം ജന്മദിനം. ഞായറാഴ്ച രാത്രി, സഹോദരൻ അർജുൻ തെൻഡുൽക്കറുടെ ഭാര്യയായ സാനിയ ചന്ദോക്കിനും മറ്റു ചില സുഹൃത്തുക്കൾക്കുമൊപ്പമാണ് സാറ ബാന്ദ്രയിലെ ‘ഗൈജിൻ’ റസ്റ്ററന്റിലെത്തിയത്. ജാപ്പനീസ് ശൈലിയിലുള്ള ആഡംബര റസ്റ്ററന്റ് ആണിത്.

What you should work next

ഡിന്നർ പാട്ടിക്കു ശേഷം സാറ മടങ്ങുമ്പോഴാണ് പുറത്തുനിന്ന പാപ്പരാസികളുടെ ക്യാമറക്കണ്ണുകളിൽ ‘മിസ്റ്ററി മാൻ’ പതിഞ്ഞത്. റസ്റ്ററന്റിൽനിന്ന് സാറ പുറത്തിറങ്ങാൻ തുടങ്ങുമ്പോൾ വാതിലിനരികെ നിന്ന യുവാവ്, സാറയെ ആലിംഗനം ചെയ്യുന്നതും, സാറ സ്നേഹപൂർവ്വം യാത്ര പറയുന്നതുമാണ് വിഡിയോയിലുള്ളത്. എന്നാൽ യുവാവിന്റെ മുഖം വിഡിയോയിൽ വ്യക്തമല്ല. ഈ സമയം സാനിയയും സാറയുടെ സമീപമുണ്ട്. ഇതോടെ ഈ വ്യക്തിയെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ ആരംഭിച്ചു.

വൈറലായ വിഡിയോയിൽ യുവാവിന്റെ മുഖം വ്യക്തമല്ലാത്തതിനാൽ, ഇതാരാണെന്നു സംബന്ധിച്ച് പല ഊഹാപോഹങ്ങളാണ് നിറയുന്നത്. ഇതു സാറയുടെ കാമുകനാണെന്നു ചിലർ പറയുന്നുണ്ടെങ്കിലും അതിനു സാധ്യതയില്ലെന്നാണു മറ്റു ചിലരുടെ അഭിപ്രായം. ബർത്ത് ഡേ പാർട്ടിയിൽ പങ്കെടുത്ത സാറയുടെ ഒരു സുഹൃത്താണെന്നും സാറ മടങ്ങിയപ്പോൾ കെട്ടിപ്പിടിച്ച് യാത്ര പറഞ്ഞതാണെന്നും ഇവർ പറയുന്നു. എന്തുതന്നെയായാലും ചർച്ചകൾ പൊടിപൊടിക്കുകയാണ്.

1997 ഒക്ടോബർ 12നാണ് സാറയുടെ ജനനം. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ മകൾ എന്ന മേൽവിലാസമുണ്ടെങ്കിലും സൈബർ രംഗത്തും ബിസിനസ് രംഗത്തും ഇതിനോടകം തന്നെ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് സാറ തെൻഡുൽക്കർ. ഇൻസ്റ്റഗ്രാമിൽ 90 ലക്ഷത്തോളം ഫോളോവേഴ്സുള്ള ഇൻഫ്ലുൻസറായ സാറ, മുംബൈയിൽ ‘പലാട്ടീ സ്റ്റുഡിയോ’ എന്ന സംരംഭം നടത്തുന്നുണ്ട്. ഗ്ലോബൽ ഇ– ക്രിക്കറ്റ് പ്രീമിയർ ലീഗിൽ മുംബൈ ഫ്രാഞ്ചൈസിയുടെ ഉടമയുമാണ്.

English Summary:

Viral video of a enigma antheral hugging Sachin Tendulkar's daughter, Sara Tendulkar, during her 29th day solemnisation astatine a Mumbai restaurant. The mysterious brushwood has sparked wide societal media speculation and curiosity among fans regarding her narration status.

Read Entire Article