'ജന്മദിനാശംസകൾ പ്രിയപ്പെട്ടവനേ...'; സുരേഷ് ​ഗോപിക്ക് പിറന്നാളാശംസിച്ച് മമ്മൂട്ടിയും മോഹൻലാലും

6 months ago 6

26 June 2025, 11:42 AM IST

Mohanlal Suresh Gopi and Mammootty

മോഹൻലാൽ, മമ്മൂട്ടിയും സുരേഷ് ​ഗോപിയും | ഫോട്ടോ: Facebook

ടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ​ഗോപിയുടെ പിറന്നാളാണ് വ്യാഴാഴ്ച. ഈയവസരത്തിൽ അദ്ദേഹത്തിന് ആശംസകൾ നേർന്നിരിക്കുകയാണ് സിനിമാലോകം. അക്കൂട്ടത്തിൽത്തന്നെ മമ്മൂട്ടിയും മോഹൻലാലും സോഷ്യൽ മീഡിയയിൽ കുറിച്ച ആശംസകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

ജന്മദിനാശംസകൾ പ്രിയപ്പെട്ട സുരേഷ്, ഒരു മികച്ച വർഷം നിങ്ങൾക്ക് ആശംസിക്കുന്നു എന്നാണ് മമ്മൂട്ടി പോസ്റ്റ് ചെയ്തത്.

ജന്മദിനാശംസകൾ, പ്രിയപ്പെട്ട സുരേഷ് എന്ന് മോഹൻലാൽ എഴുതി. ഊഷ്മളതയും സന്തോഷവും നിറഞ്ഞ ഒരു ദിവസം ആശംസിക്കുന്നു. കൂടാതെ മറ്റുള്ളവരിലേക്ക് നിങ്ങൾ കൊണ്ടുവരുന്ന ദയ, ശക്തി, പ്രകാശം എന്നിവ പ്രതിഫലിക്കുന്ന ഒരു വർഷവും നിങ്ങൾക്ക് ആശംസിക്കുന്നുവെന്നും മോഹൻലാൽ കുറിച്ചു.

നിലവിൽ ഒന്നിലേറെ ചിത്രങ്ങളുമായി തിരക്കിലാണ് സുരേഷ് ​ഗോപി. പ്രവീൺ നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ജെഎസ്കെയാണ് റിലീസ് കാത്തിരിക്കുന്ന ചിത്രം. ഷിബിൻ ഫ്രാൻസിസിൻ്റെ തിരക്കഥയിൽ മാത്യൂസ് തോമസ് സംവിധാനംചെയ്യുന്ന ഒറ്റക്കൊമ്പൻ എന്ന ചിത്രമാണ് മറ്റൊന്ന്. ഇതിന്റെ ചിത്രീകരണം പുരോ​ഗമിക്കുകയാണ്.

Content Highlights: Mammootty and Mohanlal privation Suresh Gopi a blessed day connected societal media

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article