ജപ്പാനിൽ കറങ്ങി മോഹൻലാൽ! ആത്മാർത്ഥ സുഹൃത്തിനൊപ്പം ചില നല്ല നിമിഷങ്ങൾ

5 months ago 5

Authored by: ഋതു നായർ|Samayam Malayalam29 Jul 2025, 4:41 pm

ബിഗ് ബോസ് തിരക്കുകൾ തുടങ്ങും മുൻപേ ടൂറിലാണ് ഇപ്പോൾ ലാലേട്ടൻ. തുടർച്ചയായി ഏഴാം വർഷമാണ് ലാലേട്ടൻ ബിഗ് ബോസ് അവതാരകൻ ആകുന്നത്

മോഹൻലാൽ ജെ ടിമോഹൻലാൽ ജെ ടി (ഫോട്ടോസ്- Samayam Malayalam)
സുഹൃത്തുക്കളുടെ കാര്യത്തിൽ വലിയ ഭാഗ്യവാൻ ആണ് മോഹൻലാൽ. വിവിധ മേഖലകളിലായി നിരവധിപേരാണ് താരത്തിന്റെ ഫ്രണ്ട്ഷിപ്പ് ലിസ്റ്റിൽ ഉള്ളത്. അതിൽ ബിസിനസ് രംഗം മുതൽ ഹോസ്പിറ്റാലിറ്റിയും സ്പിരിച്വൽ മേഖലയിൽ നിന്നുള്ളവർ വരെ ഉൾപ്പെടും. ആത്മാർത്ഥ മിത്രവും സന്തത സഹചാരിയും ആന്റണി പെരുമ്പാവൂർ ആണെങ്കിലും സമീർ ഹംസ മുതൽ സിനിമ ഇൻഡസ്ട്രിയിൽ നിന്നും നിരവധി ആളുകളും ആ ലിസ്റ്റിൽ ഉൾപ്പെടും.

ഇപ്പോൾ ജപ്പാനിൽ സുഹൃത്തിനൊപ്പം അവധിക്കാലം ആഘോഷിക്കുകയാണ് അദ്ദേഹം. ചോയിസ് ഗ്രൂപ്പ് ചെയർമാൻ JT - എന്ന ജോസ് തോമസിന് ഒപ്പമാണ് അദ്ദേഹം സന്തോഷനിമിഷങ്ങൾ ആസ്വദിക്കുന്നത്. ഏറെക്കാലമായി ലാലേട്ടന്റെ അടുത്ത സുഹൃത്താണ് JT - Jose Thomas. ജെടിയെ കൂടാതെ ലാലേട്ടന്റെ ഒപ്പം നിഴലായി ഉള്ള ആളാണ് സമീർ ഹംസ.

യൂസഫലിയുടെ ഏറ്റവും അടുത്ത റിലേറ്റീവ് കൂടിയായ സമീർ ഹംസ കോടീശ്വരനാണ്. റിപ്പോർട്ടുകൾ പ്രകാരം കൊച്ചിയിലും കേരളത്തിന്റെ മറ്റ് ഭാഗങ്ങളിലും ഉള്ള ടോണി ആൻഡ് ഗൈ ബാസ്കിൻ റോബിൻസ് എന്നീ കമ്പനികളുടെ ഫ്രാഞ്ചൈസികൾ ഡീൽ ചെയ്യുന്ന യൂനിവേഴ്‌സ് വെഞ്ച്വേഴ്സിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറും കൂടിയാണ് സമീർ ഹംസ.

ALSO READ: സന്യാസ ജീവിതത്തിലേക്കോ; ഒന്നും തള്ളിക്കളയാൻ ആകില്ലെന്ന് പറഞ്ഞ മഹാനടൻ; ഓഷോയുടെ ജീവിതത്തിലൂടെ തന്നെയും കാണാൻ ശ്രമിക്കുന്നുഅതേസമയം സിനിമ തിരക്കുകൾ മാറ്റിനിർത്തിയാൽ ഓഗസ്റ്റ് മൂന്നാം തീയതി മുതൽ മോഹൻലാൽ ബിഗ് ബോസ് അവതാരകനായി മാറും. ബിഗ് ബോസിന്റെ ഏഴാം സീസണിലും ലാലേട്ടൻ തന്നെ അവതാരകൻ ആയി എത്തുന്നതിന്റെ സന്തോഷവും ആരാധകർക്കുണ്ട്.
Read Entire Article