ജമീമ റോഡ്രീഗ്സിന് പരുക്ക്: ദ് 100 ടൂർണമെന്റിൽനിന്നു പുറത്ത്, ഏഷ്യാകപ്പ് ആശങ്കയിൽ

1 month ago 3

മനോരമ ലേഖകൻ

Published: August 09, 2026 09:12 AM IST Updated: August 09, 2026 03:22 PM IST

1 minute Read

 PUNIT PARANJPE / AFP)
ജെമീമ റോഡ്രിഗസ് (Photo: PUNIT PARANJPE / AFP)

ന്യൂഡൽഹി ∙ ഇംഗ്ലണ്ടിലെ ദ് 100 വനിതാ ക്രിക്കറ്റ് ടൂർണമെന്റിനിടെ പരുക്കേറ്റ ഇന്ത്യൻ താരം ജമീമ റോഡ്രീഗ്സിന് ഈ മാസം അവസാനം ആരംഭിക്കുന്ന ഏഷ്യാ കപ്പ് ടൂർണമെന്റ് നഷ്ടമായേക്കും. ദ് 100 ടൂർണമെന്റിൽ സതേൺ ബ്രേവിനായി കളിക്കുന്നതിനിടെ പേശീവലിവ് അനുഭവപ്പെട്ട ജമീമ മത്സരം പൂർത്തിയാക്കാതെ ഡ്രസിങ് റൂമിലേക്ക് മടങ്ങി. പിന്നാലെ ജമീമ ടൂർണമെന്റിൽ നിന്നു പുറത്തായതായി സതേൺ ബ്രേവ് ടീം സ്ഥിരീകരിച്ചു. ഇതോടെയാണ് ഏഷ്യാ കപ്പിൽ താരത്തിന്റെ പങ്കാളിത്തം ആശങ്കയിലായത്. 28ന് ആരംഭിക്കുന്ന ഏഷ്യാ കപ്പ് ടൂർണമെന്റിൽ 30ന് തായ്‌ലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

English Summary:

Jemimah Rodrigues is apt to miss the upcoming Asia Cup tourney owed to a hamstring wounded sustained during The Hundred cricket tourney successful England. The Indian subordinate was playing for Southern Brave erstwhile she experienced musculus strain, forcing her to permission the lucifer and subsequently retreat from the tournament.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Read Entire Article