ജയം തുടർന്ന് ലങ്ക; ഹോങ്കോങ് ടൂ‍ർണമെന്റിൽ നിന്നു പുറത്ത്

4 months ago 5

മനോരമ ലേഖകൻ

Published: September 16, 2025 04:13 AM IST

1 minute Read

ലങ്കൻ താരം പാത്തും നിസങ്കയുടെ ബാറ്റിങ്.
ലങ്കൻ താരം പാത്തും നിസങ്കയുടെ ബാറ്റിങ്.

ദുബായ്∙ ഏഷ്യാകപ്പിലെ ഗ്രൂപ്പ് ബി മത്സരത്തിൽ ഹോങ്കോങ്ങിനെതിരെ ശ്രീലങ്കയ്ക്ക് 4 വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഹോങ്കോങ് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 149 റൺസ് നേടി. അർധ സെഞ്ചറി നേടിയ നിസാകത് ഖാൻ (38 പന്തിൽ 52 നോട്ടൗട്ട്), അംശുമാൻ റാത് (46 പന്തിൽ 48) എന്നിവരുടെ ബലത്തിലാണ് ഹോങ്കോങ് ഭേദപ്പെട്ട സ്കോർ കണ്ടെത്തിയത്. മറുപടി ബാറ്റിങ്ങിൽ 18.5 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ലങ്ക ലക്ഷ്യം കണ്ടു. 

അർധ സെഞ്ചറി നേടിയ ഓപ്പണർ പാത്തും നിസങ്കയുടെ (44 പന്തിൽ 68) ഇന്നിങ്സാണ് ലങ്കയ്ക്ക് കരുത്തായത്. സ്കോർ: ഹോങ്കോങ് 20 ഓവറിൽ 4ന് 149. ശ്രീലങ്ക 18.5 ഓവറിൽ 6ന് 153. ടൂർണമെന്റിൽ ലങ്കയുടെ രണ്ടാം ജയമാണിത്. ഇതോടെ ലങ്ക സൂപ്പർ ഫോറിന് യോഗ്യത നേടി. തോൽവിയോടെ ഹോങ്കോങ് ടൂ‍ർണമെന്റിൽ നിന്നു പുറത്തായി.

English Summary:

Asia Cup:Sri Lanka Defeat Hong Kong, Qualify for Asia Cup Super Four

Read Entire Article