ജയറാം ശരിക്കും ചവിട്ടിയോ, പരിക്ക് പറ്റിയോ; അന്ന് എന്താണ് സംഭവിച്ചത് എന്ന് ഇന്ദ്രന്‍സ്

2 weeks ago 4
തമിഴിലും മലയാളത്തിലും ഇപ്പോള്‍ തിരക്കുള്ള നടനായി മാറിക്കൊണ്ടിരിക്കുകയാണ് ഇന്ദ്രന്‍സ് . കറുപ്പ് എന്ന ചിത്രത്തിന്റെ ഗംഭീര വിജയത്തിന് ശേഷം ധനുഷും മമ്മൂട്ടിയും ഒന്നിക്കുന്ന അടുത്ത ചിത്രത്തിലേക്ക് കടന്നു കഴിഞ്ഞു. അതിനിടയില്‍ ഇവിടെ മലയാളത്തില്‍ അനന്തന്‍കാട്, ചിന്ന ചിന്ന ആസൈ പോലുള്ള സിനിമകളും റിലീസായി. തന്റെ സിനിമ തിരക്കുകള്‍ക്കിടയില്‍ സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇന്ദ്രന്‍സ് പഴയ ഓര്‍മകള്‍ പങ്കുവയ്ക്കുന്നു.

പഴയ കാലത്തെയും അന്നത്തെ ചുറ്റുപാടുകളെയും ഇന്ന് മിസ്സ് ചെയ്യാറുണ്ടോ എന്ന് ചോദിച്ചപ്പോള്‍, ഇല്ല എന്നായിരുന്നു ഇന്ദ്രന്‍സിന്റെ മറുപടി. ഇന്ന് ഒരുപാട് മാറ്റങ്ങളുണ്ട്, പക്ഷേ ഞാനിപ്പോഴും പഴയത് പോലെ തന്നെയാണ്. എന്റെ ചിന്തകളിലോ, രീതികളിലോ ഒന്നും തന്നെ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല എന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

Also Read: വലിയ ആളായി എന്ന ചിന്തയാവാം, മകളുടെ കല്യാണത്തിന് ഖുശ്ബു എന്നെ വിളിച്ചില്ല എന്ന് രാധ രവി

കാവടിയാട്ടം എന്ന ഒരു രംഗത്ത് ഇന്ദ്രന്‍സിനെ ജയറാം ചവിട്ടുന്നതായ ഒരു രംഗമുണ്ട്. ആ രംഗത്ത് ഇന്ദ്രന്‍സിന് ശരിക്കും ചവിട്ട് കൊണ്ടു എന്നും, ഗുരുതരമായ പരിക്കുകള്‍ സംഭവിച്ചു എന്നുമാണ് കഥകള്‍. അതില്‍ വാസ്തവമുണ്ടോ എന്ന ചോദ്യത്തിന്, അതൊക്കെ ഓരോരുത്തര്‍ ഊഹം വച്ച് പറയുന്നതല്ലേ എന്ന് ഇന്ദ്രന്‍സ് പറയുന്നു

അന്ന് അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല, എല്ലാം ടൈമിങ് വച്ച് ചെയ്യുന്നതല്ലേ. ക്യാമറ വച്ചതിന് ശേഷം ഞാന്‍ വാഴക്കുലയില്‍ പിടിക്കുന്നതും, ആ കുല പിടിച്ച് ഏതറ്റം വരെ പോകും എന്നുമൊക്കെ ആദ്യമേ നോക്കിയിരുന്നു. അല്ലെങ്കില്‍ അത് ഫ്രെയിമില്‍ നിന്ന് ഔട്ട് ആയി പോവില്ലേ. അത് പ്ലാന്‍ ചെയ്ത്, ക്യാമറമാനും കൂടെ അറിഞ്ഞ്, ഗ്രൗണ്ട് വരെ കാണുന്ന തരത്തില്‍ സെറ്റ് ചെയ്തിട്ടാമ് ആ രംഗം ചിത്രീകരിച്ചത്.


അന്ന് എന്റെ ശരീരം ഒരു പോരായ്മയായി കാണുന്നുണ്ടെങ്കില്‍ ആ ശരീരം തന്നെയാണ് ഇന്ന് ഇവിടെ വരെ എത്തിച്ചത് എന്ന് ഇന്ദ്രന്‍സ് പറയുന്നു. വസ്ത്രാലങ്കാരകനായി വന്നുവെങ്കിലും സിനിമയില്‍ അഭിനയിക്കണം എന്നത് തന്നെയായിരുന്നു ആഗ്രഹം. പ്രേം നസീറിനെ പോലെ ഒരു നടനാവണം എന്നായിരുന്നു അന്നത്തെ ആഗ്രഹം. ഇന്ന് പ്രഭാസ് ചെയ്ത ബാഹുബലിയടക്കമുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന നടനാണ്. നല്ല റോളുകള്‍ ആര് ചെയ്താലും അത് എനിക്ക് കിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാറുണ്ട് എന്ന് ഇന്ദ്രന്‍സ് പറഞ്ഞു.
Read Entire Article